മോദി - മന്‍മോഹന്‍ - വിദേശനയത്തിലെ - 15 വ്യത്യാസങ്ങള്‍

നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരും മന്‍മോഹന്‍ സിംഗ് നയിച്ച യുപിഎ സര്‍ക്കാരും സ്വീകരിച്ച വിദേശനയ സമീപനങ്ങളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. ഇന്ത്യയിലെ പ്രമുഖ നയതന്ത്ര വിദഗ്ധരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരു സര്‍ക്കാരുകളുടെയും നയങ്ങള്‍ തമ്മിലുള്ള 15 വ്യത്യാസങ്ങള്‍ അവതരിപ്പിക്കുന്നു എമര്‍ജിങ് കേരള

എന്‍ഡിഎ സര്‍ക്കാര്‍

1.    പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളിലൊന്നാണ് വിദേശനയം. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും പ്രധാനമന്ത്രിയുടെ സജീവവും സക്രിയവുമായ ഇടപെടല്‍ (ഉദാഹരണം: യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്നാണ് മോദി ലോകത്തോട് പറഞ്ഞത് സ്വരം അപേക്ഷയുടേതല്ല). ആവേശപൂര്‍ണ്ണവും 'അഗ്രസീ'വുമായ സമീപനം

2.    എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ എട്ട് മാസങ്ങളില്‍ (മെയ് 26 2014ഡിസംബര്‍ 31, 2014) 57 ഉഭയകക്ഷികരാറുകളാണ് വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ചത്

3. മോദി 55 ദിവസം കൊണ്ട് സന്ദര്‍ശനം നടത്തിയത് 18 രാജ്യങ്ങളില്‍. എല്ലാ സന്ദര്‍ശനങ്ങളും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തത്

4. ഓരോ രാജ്യത്തിലേക്കുള്ള സന്ദര്‍ശനത്തിനു പിന്നിലും വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ (ഉദാഹരണം: ചൈനയിലെ സന്ദര്‍ശനം കഴിഞ്ഞ് നേരെ പോയത് ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന മംഗോളിയയിലേക്ക്. അതിലൂടെ ചൈനയക്ക് വ്യക്തമായ സന്ദേശം നല്‍കാന്‍ സാധിച്ചു)

5. 1991 മുതല്‍ പിന്തുടര്‍ന്നിരുന്ന കിഴക്കു നോക്കല്‍ (ഘീീസ ഋമേെ) നയം മാറ്റി കിഴക്ക് പ്രവര്‍ത്തിക്കല്‍ (അര േഋമേെ) നയത്തിന് തുടക്കം കുറിച്ചു. മറ്റ് രാജ്യങ്ങളില്‍ ആവശ്യ ഘട്ടങ്ങളില്‍ സജീവമായ ഇടപെടലും പ്രവര്‍ത്തനവും നടത്തി (യെമനിലെയും നേപ്പാളിലെയും ദുരന്തങ്ങളില്‍ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലുള്ള പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം)

6. അയല്‍ക്കാര്‍ ആദ്യം (ചലശഴവയീൗൃ െഎശൃേെ ) നയത്തിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായി മോശമായിരുന്ന ബന്ധങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ദൃഢമാക്കാന്‍ ശ്രമിക്കുന്നു. സാര്‍ക്ക് നേതാക്കന്‍മാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതും സീഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും ചബാഹാര്‍ പോര്‍ട്ട് വികസിപ്പിക്കുന്നതിനായി ഇറാനുമായി കരാറില്‍ ഏര്‍പ്പെട്ടതുമെല്ലാം ഇന്ത്യന്‍ ഓഷ്യന്‍ മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ചെറുക്കുന്നതിനുള്ള ശ്രമങ്ങളാണ്. നേപ്പാളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന് പിന്നിലും രാജ്യസുരക്ഷയിലധിഷ്ഠിതമായ വിദേശ നയം തന്നെ. ശ്രീലങ്കയിലെ ചൈനീസ് സ്വാധീനം കുറച്ചുകൊണ്ടുവരുന്ന മോദിയുടെ നീക്കങ്ങള്‍ ശ്രദ്ധേയമാണ്

7.സമാനചിന്താഗതിയുള്ള രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ യാതൊരു മടിയുമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം 'ഇന്ത്യ ഫസ്റ്റ്' എന്ന നയത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങള്‍. ചൈനയുമായുള്ള അഭിപ്രായവ്യത്യസങ്ങള്‍ നിലനില്‍ക്കെ തന്നെ വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു

8. ഇസ്രയേലുമായുള്ള തന്ത്രപ്രധാന ബന്ധം ദൃഢമാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ. ഇതിനെതിരെയുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ധൈര്യം കാണിക്കുന്നു

9. വിശ്വാസയോഗ്യവും നിക്ഷേപസൗഹൃദവുമായ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ ബ്രാന്‍ഡ് ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങള്‍. വിദേശ സന്ദര്‍ശനങ്ങളില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഇമേജ് 'എസ്റ്റാബ്ലിഷ്' ചെയ്യുന്നതിന് മുന്‍ഗണന

10.സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക ഊന്നല്‍. അടിസ്ഥാന സൗകര്യ മേഖലയിലും ഉല്‍പ്പാദന മേഖലയിലും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മുന്‍ഗണന. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്ത് നിക്ഷേപമാകര്‍ഷിക്കുന്ന കൃത്യമായ ഇടപെടലുകള്‍. ഡീലുകള്‍ ഒപ്പുവെക്കുന്നതിനും പ്രാധാന്യം

11. ഇന്ത്യ ലോകത്തെ ഒരു പ്രമുഖ ശക്തിയാണെന്ന തോന്നല്‍ ജനിപ്പിച്ചു. ഇന്ന് മോദിയെ ലോകം കാണുന്നത് ബരാക് ഒബാമ, ഏന്‍ജെല മര്‍ക്കല്‍, ഡേവിഡ് കാമറൂണ്‍, ഷി ജിന്‍പിംഗ് തുടങ്ങിയ ശക്തരായ നേതാക്കളുടെ കൂട്ടത്തില്‍

12.യുഎസുമായുള്ള ബന്ധത്തില്‍ പുതിയ ഉണര്‍വ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പ്രസിഡന്റ് ഒബാമയെ കൊണ്ടുവരാന്‍ സാധിച്ചു

13. ഏഷ്യ പെസഫിക്, ഇന്ത്യന്‍ ഓഷ്യന്‍ മേഖലകള്‍ക്കുള്ള സ്ട്രാറ്റജിക് വിഷന്‍ മുന്നോട്ടുവെച്ചുള്ള ഇന്ത്യയുഎസ് സംയുക്ത പ്രസ്താവന നടത്താന്‍ സാധിച്ചു.

14. യോഗ, ജനാധിപത്യം, ഇന്ത്യയുടെ സോഫ്റ്റ് പവര്‍, സാംസ്‌കാരികത, നിക്ഷേപ ഡെസ്റ്റിനേഷന്‍...ഇങ്ങനെ പ്രധാനപ്പെട്ട ചില ഘടകങ്ങളില്‍ ഫോക്കസ് ചെയ്തുള്ള നയതന്ത്ര നീക്കങ്ങളും കര്‍മ്മപദ്ധതിയും

15. വിദേശ നയത്തില്‍ പ്രവാസി ഇന്ത്യക്കാരെ ഉപയോഗപ്പെടുത്താനും അവര്‍ക്ക് ആത്മവിശ്വാസവും ഉത്തേജനവും നല്‍കാനുമുള്ള വ്യക്തമായ കര്‍മ്മപദ്ധതികള്‍. രണ്ടു കോടിയലധികം വരുന്ന വിദേശ ഇന്ത്യക്കാരെ എല്ലാവര്‍ക്കും വേണമെന്ന അവസ്ഥ വിദേശ രാജ്യങ്ങളില്‍ സൃഷ്ടിച്ചു

യുപിഎ സര്‍ക്കാര്‍

1.ആഭ്യന്തര, പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ക്ക് ശേഷമുള്ള പ്രാധാന്യമേ വിദേശകാര്യവകുപ്പിന് നല്‍കിയുള്ളൂ. പ്രതിരോധത്തിലൂന്നിയ, ആത്മവിശ്വാസമില്ലാത്ത നയങ്ങളായിരുന്നു സ്വീകരിച്ചത് (യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് യോഗ്യതയുണ്ടെന്ന് പറഞ്ഞുള്ള അപേക്ഷയുടെ സ്വരമായിരുന്നു യുപിഎ സര്‍ക്കാരിനുണ്ടായിരുന്നത്). വിദേശ നയത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത് നി ര്‍ജീവവും നിരാശാജനകവുമായ സമീപനം

2.രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ എട്ട് മാസങ്ങളില്‍ (മെയ് 22 2009 മുതല്‍ ഡിസംബര്‍ 31, 2009 വരെ) കേവലം 37 ഉഭയകക്ഷി കരാറുകള്‍ മാത്രം

3.രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ വര്‍ഷം മന്‍മോഹന്‍ സിംഗ് 47 ദിവസം കൊണ്ട് 12 രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തി

4.വിദേശ സന്ദര്‍ശനങ്ങള്‍ മിക്കതും 'റശുഹീാമശേര ലഃലൃരശലെ' മാത്രം

5.ലുക്ക് ഈസ്റ്റ് പോളിസി എന്ന് പറഞ്ഞതല്ലാതെ പ്രത്യേകിച്ച് പദ്ധതികള്‍ ഒന്നുമുണ്ടായിരുന്നില്ല. ആഗോള പ്രശ്‌നങ്ങളില്‍ 'ഒബ്‌സര്‍വര്‍' തലത്തിലുള്ള ഇടപെടല്‍ മാത്രം

6.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയില്ല

7.ചേരിചേരാ നയത്തിന്റെ കെണിയില്‍ പെട്ടും പ്രത്യയശാസ്ത്രകുരുക്കുകളില്‍ പെട്ടും സമാനചിന്താഗതിയുള്ള രാഷ്ട്രങ്ങളുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കുന്നതില്‍ വീഴ്ച

8.ഏറെ സാധ്യതകളുള്ള ഇന്ത്യഇസ്രയേല്‍ ബന്ധം വളര്‍ത്തുന്നതില്‍ ചിലരുടെ താല്‍പ്പര്യങ്ങളെ ഭയന്ന് മനപ്പൂര്‍വ്വമായ വീഴ്ച വരുത്തി

9.ഇന്ത്യയെ ബ്രാന്‍ഡ് ചെയ്യുകയെന്നത് വിദേശ സന്ദര്‍ശനങ്ങളുടെ ഭാഗമായിരുന്നില്ല

10.സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യാപകമായി എഫ്ഡിഐ ആകര്‍ഷിക്കുന്ന തരത്തിലുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായോ എന്നത് സംശയകരം

11.ഇന്ത്യ ഒരു 'എമര്‍ജിങ് പവര്‍' (വളര്‍ന്നു വരുന്ന ശക്തി) ആണെന്ന തലത്തിലായിരുന്നു മന്‍മോഹന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍

12.അമേരിക്കയുമായുള്ള ബന്ധം ഒരു പരിധിവിട്ട് വളര്‍ത്താന്‍ സാധിച്ചില്ല. റിപ്പബ്ലിക് ദിനത്തില്‍ ഒബാമയെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നില്ല

13.ഇത്തരത്തിലൊരു ധീരമായ നടപടിയുണ്ടായില്ല

14.ഇത്തരത്തിലൊരു കര്‍മ്മപദ്ധതിയോ വിഷനോ ഉണ്ടായിരുന്നില്ല

15.പ്രവാസി സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും അഭിമാനവും നല്‍കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല

0 comments:

Post a Comment