കണ്ണാടി മനുഷ്യര്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും മൃഗങ്ങള്‍ക്ക് അവ പരിചിതമല്ല. പലപ്പോഴും കണ്ണാടിയുടെ മുന്നില്‍പ്പെട്ട് പോകുന്ന വളര്‍ത്തു മൃഗങ്ങള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ആരെയും ചിരിപ്പിക്കുന്നതാണ്. വീട്ടിലെ സാഹചര്യത്തില്‍ ജീവിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ കാട്ടില്‍ ജീവിക്കുന്ന പുലിയും ചിമ്പാന്‍സിയും ആനയുമൊക്കെ കണ്ണാടിയുടെ മുന്നില്‍പ്പെട്ടാല്‍ എങ്ങനെയാകും പ്രതികരിക്കുക.
ഇതേ കുറിച്ച് അറിയാനായി ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ സേവ്യര്‍ ഹ്യുബെര്‍ട്ട് ബ്രിയെര്‍ ആഫ്രിക്കയിലെ ചില കാടുകളില്‍ വലിയ കണ്ണാടികള്‍ സ്ഥാപിച്ചു. മൃഗങ്ങള്‍ കണ്ണാടിയിലെ തങ്ങളുടെ പ്രതിബിംബത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനായി അവയ്ക്കടുത്ത് ക്യാമറകളും സെറ്റ് ചെയ്ത് വച്ചു. ചില മൃഗങ്ങള്‍ തങ്ങളുടെ പ്രതിബിംബത്തെ ഭയത്തോടെ നോക്കിയപ്പോള്‍ മറ്റ് ചിലരാകട്ടെ ശത്രുവാണ് മുന്നിലെന്ന് കരുതി അടിയുണ്ടാക്കാനാണ് ശ്രമിച്ചത്.
രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിമ്പാന്‍സിയും ഗൊറില്ലയും ആനയും പുള്ളിപ്പുലിയുമൊക്കെ കണ്ണാടിയുടെ മുന്നില്‍ കാണിക്കുന്ന വിക്രിയകള്‍ ആരെയും ചിരിപ്പിക്കും.
0 comments:
Post a Comment