മാഗിയുടെ കഥ

മാഗിയെന്ന ബ്രാന്‍ഡ്‌ ഇന്റസ്‌റ്റന്റ്‌ ഫുഡ്‌ നിര്‍മാണത്തിലെ ആദ്യപേരായതിനു പിന്നിലൊരു ചരിത്രമുണ്ട്‌. ജൂലിയസ്‌ മൈക്കല്‍ ജോഹാന്നസ്‌ മാഗി എന്ന വ്യവസായി 1860ലാണ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുമായി അവതരിക്കുന്നത്‌.
ഇറ്റലിയില്‍നിന്നുള്ള കുടിയേറ്റക്കാരനായ അച്‌ഛന്റെ ധാന്യമില്ല്‌ ഏറ്റെടുത്താണ്‌ മാഗി ഈ പണി തുടങ്ങുന്നത്‌. മില്ലുവ്യവസായം പ്രതിസന്ധിയിലായതോടെയാണ്‌ മില്ലില്‍നിന്നുള്ള ധാന്യ, പയറുപൊടികള്‍ ഉപയോഗിച്ച്‌ തൊഴിലാളികള്‍ക്കുള്ള പോഷകഗുണമുള്ള പാക്കേജ്‌ ഫുഡുകള്‍ നിര്‍മിക്കാന്‍ ജോഹന്നാസ്‌ മാഗി തീരുമാനിച്ചത്‌.
ആദ്യമൊക്കെ പരാജയമായിരുന്നു ഈ സംരംഭങ്ങള്‍. എന്നാല്‍ കൂടുതല്‍ സ്‌ത്രീകള്‍ ജോലിക്കായി വരുന്ന സാഹചര്യം കണക്കിലെടുത്ത്‌ പോഷകഗുണമുള്ള ഇന്‍സ്‌റ്റന്റ്‌ ഭക്ഷണങ്ങളൊരുക്കാനുള്ള മാഗിയുടെ ശ്രമങ്ങളെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ സര്‍ക്കാരും പിന്തുണച്ചതോടെ ഇന്റസ്‌റ്റന്റ്‌ ഭക്ഷണവ്യവസായത്തില്‍ മാഗിയുടെ ചരിത്രം തുടങ്ങി.
ഭക്ഷ്യോല്‍പ്പന്ന വമ്പനായ നെസ്‌ലെ 1947ലാണ്‌ മാഗി എന്ന ബ്രാന്‍ഡ്‌ സ്വന്തമാക്കുന്നത്‌. മാഗിയുടെ ഫോര്‍മുല പിന്തുടര്‍ന്ന്‌ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ എളുപ്പത്തില്‍ തയാറാക്കാവുന്ന ഭക്ഷണം എന്ന നിലയിലാണ്‌ നെസ്‌ലെ ഇന്ത്യ മാഗി ന്യൂഡില്‍സ്‌ 1983ല്‍ അവതരിപ്പിക്കുന്നത്‌. ഏതാനും വര്‍ഷങ്ങളായി പിന്നോട്ടാണെങ്കിലും ഇന്‍സ്‌റ്റന്റ്‌ ന്യൂഡില്‍സ്‌ വിപണയിലെ 90 ശതമാനവും കൈയടക്കിയിരുന്നത്‌ മാഗിയായിരുന്നു. Source: Mangalam

0 comments:

Post a Comment