അഞ്ചുകിലോ സ്വർണം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഇന്നലെ രാത്രി എമിഗ്രേഷൻ കൗണ്ടറിനടുത്തുളള ടോയ്ലറ്റിൽ നിന്നും രണ്ടര കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ടോയ്ലറ്റിൽ നിന്നും മാലിന്യം നീക്കം ചെയ്യാനെത്തിയ ജീവനക്കാരനാണ് വേസ്റ്റ്ബിന്നിൽ സ്വർണം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനുപിന്നാലെ ഇന്ന് പുലർച്ചെയാണ് കണ്ണൂർ സ്വദേശിയായ സലീം എന്നയാളിൽ നിന്നും രണ്ടര കിലോ സ്വർണം പിടിച്ചെടുത്തത്. ബഹ്റിനിൽ നിന്നുളള ഗൾഫ് എയർ വിമാനത്തിലെത്തിയ ഇയാൾ മിക്സിയുടെ പാർട്സ് എന്ന തോന്നിക്കുന്ന രൂപത്തിലാണ് സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നത്.

കോഴിക്കോട് റൺവേ അറ്റകുറ്റപ്പണിയെ തുടർന്ന് കൂടുതൽ വിമാനങ്ങൾ നെടുമ്പാശേരി വഴിയാക്കിയതോടെ കള്ളക്കടത്ത് വൻ തോതിലാണ് വർധിച്ചിരിക്കുന്നത്. എമിഗ്രേഷനിലെ ചില ഉന്നതരിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് ഹൗസിലെ ചില ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്വർണകള്ളക്കടത്തിന്റെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും.

0 comments:

Post a Comment