മുടി കൊഴിച്ചില്‍ എന്നും എല്ലാവര്‍ക്കും ഒരു തലവേദനയാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാവാറുണ്ട്. ചിലര്‍ക്ക് ഇത് പാരമ്പര്യമാകാം, ചിലപ്പോള്‍ കാലാവസ്‌ഥ വ്യതിയാനമാകാം, വെള്ളംമാറി ഉപയോഗിക്കുന്നത് മൂലമാകാം, താരന്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടും മുടി കൊഴിച്ചിലുണ്ടാകും. കാരണം എന്തുമാകട്ടെ, മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന മാനസികസമ്മര്‍ദ്ദം ചെറുതല്ല. ഇതാ മുടി കൊഴിച്ചിലിന് ചില പരിഹാര മാര്‍ഗങ്ങള്‍.
1, ഒരു പിടി കൂവളത്തില, കുറുന്തോട്ടി, ചെമ്പരത്തിയില എന്നിവ സമം അരച്ച് താളിയായി ഉപയോഗിക്കുക.
2, ഒരു സ്‌പൂണ്‍ ബദാം എണ്ണയില്‍ തുല്യ അളവില്‍ നെല്ലിക്ക നീര് ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക.
3, കറ്റാര്‍ വാഴയുടെ ജെല്ല് തലയില്‍ തേച്ച് 30 മിനിറ്റ് ശേഷം കഴുകി കളയുക.
4, മൈലാഞ്ചിയില തണല്‍ കൊള്ളിച്ച് ഉണക്കിയത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ദിവസവും ഉപയോഗിക്കാം.
5, താന്നിക്കായുടെ കുരു അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി പുരട്ടുക.
6, വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് ദിവസവും തല കഴുകുക.
7, നീല അമരി ഇലയുടെ നീര് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും മുടിയില്‍ മസാജ് ചെയ്യുക.
8, വെളുത്തുള്ളി നിത്യവും കഴിക്കുന്നത് മുടി കൊഴിച്ചില്‍ തടയും.
9, കരിഞ്ചീരകം പൊടിച്ചത് വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ തേക്കുക.
10, ഉലുവ പൊടിയില്‍ (അരച്ചതില്‍) ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത് 20 മിനിറ്റ് തലയില്‍ തേച്ച ശേഷം കഴുകികളയുക.
11, കറ്റാര്‍ വഴപ്പോള, മൈലാഞ്ചി, കൈയുന്നി, നീലയമരി എന്നിവ ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുക.
12, മുടി വൃത്തിയായി സൂക്ഷിക്കുന്നത് മുടി കൊഴിച്ചില്‍ തടയും.
13 താരന്‍ പോലെ മുടിയുമായി ബന്ധപെട്ട പ്രശ്‌നങ്ങള്‍ മുടി കൊഴിച്ചിന് കാരണമാകും. ഇത്തരം പ്രശ്‌നമുള്ളവര്‍ എത്രയും വേഗം ഇതിന് പരിഹാരം കാണുക.
14, ആഴ്‌ച്ചയില്‍ രണ്ട് തവണ, സ്‌ഥിരമായി ഉപയോഗിക്കുന്ന എണ്ണ ചെറു ചൂടില്‍ 15 മിനിറ്റ് തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക.
16, ആഴ്‌ചയില്‍ രണ്ട് തവണ മുട്ടയുടെ വെള്ള കരു കൊണ്ട് തല മസാജ് ചെയ്‌ത് വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക.
- See more at: http://www.mangalam.com/life-style/beauty-spot/325162#sthash.JJ8od2YM.yhjBntfe.dpuf
0 comments:
Post a Comment