ജോണി പൂമറ്റത്തിന്‌ കണ്ണീരോടെ യാത്രാമൊഴി

കട്ടപ്പന: കേരള കോണ്‍ഗ്രസ്‌(എം) ജില്ലാ പ്രസിഡന്റ്‌ ജോണി പൂമറ്റത്തിനു നാട്‌ കണ്ണീരോടെ യാത്രാമൊഴിയേകി. തിങ്കളാഴ്‌ച വൈകിട്ടോടെ മൃതദേഹം വീട്ടില്‍ എത്തിച്ചതുമുതല്‍ അദ്ദേഹത്തിന്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനം ഒഴുകിയെത്തി. തൊടുപുഴ, ചെറുതോണി, കട്ടപ്പന പഞ്ചായത്ത്‌ മൈതാനി എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തു വച്ചശേഷം വൈകിട്ട്‌ ആറരയോടെയാണ്‌ മൃതദേഹം വസതിയില്‍ എത്തിച്ചത്‌. മന്ത്രിമാരായ കെ.എം. മാണിയും പി.ജെ. ജോസഫും ഇന്നലെ രാവിലെയോടെ കട്ടപ്പനയിലെത്തി.

നിറകണ്ണുകളോടെയാണ്‌ കെ.എം. മാണി വീട്ടിലേയ്‌ക്ക്‌ കടന്നെത്തിയത്‌. ജോണി പൂമറ്റത്തിന്റെ ഭാര്യയേയും മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ അദ്ദേഹം നിന്നു. കെ.എം. മാണിയും പി.ജെ. ജോസഫും ചേര്‍ന്ന്‌ ജോണി പൂമറ്റത്തിന്റെ മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.

ഉച്ചയോടെ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിന്റെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്കു തുടക്കമായി. തുടര്‍ന്ന്‌ വിലാപ യാത്രയായി വെള്ളയാംകുടി സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ എത്തിച്ച മൃതദേഹം രണ്ടോടെയാണ്‌ സംസ്‌കരിച്ചത്‌.

ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ.ഡീന്‍ കുര്യാക്കോസ്‌, എം.പിമാരായ ജോസ്‌ കെ.മാണി, ജോയ്‌സ്‌ ജോര്‍ജ്‌, ജോയി എബ്രഹാം, മുന്‍ എം.പി.മാരായ പി.ടി.തോമസ്‌, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, പി.സി. തോമസ്‌, എം.എല്‍.എ.മാരായ റോഷി അഗസ്‌റ്റിന്‍, മോന്‍സ്‌ ജോസഫ്‌, ടി.യു.കുരുവിള, കെ.കെ.ജയചന്ദ്രന്‍, ഇ.എസ്‌.ബിജിമോള്‍, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ടി.തോമസ്‌, ഡി.സി.സി. പ്രസിഡന്റ്‌ റോയി കെ പൗലോസ്‌, സി.പി.എം. സംസ്‌ഥാന കമ്മിറ്റി സെക്രട്ടറിയേറ്റംഗം എം.എം.മണി, ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്‍്‌ അഡ്വ.ഇ.എം. ആഗസ്‌തി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ പി.എ. വേലുക്കുട്ടന്‍, യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാന്‍ അഡ്വ.എസ്‌. അശോകന്‍, കെ.പി.സി.സി. സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, സി.പി.ഐ. സംസ്‌ഥാന കമ്മിറ്റിയംഗം മാത്യു വര്‍ഗീസ്‌, മുന്‍ എം.എല്‍.എമാരായ ജോസഫ്‌ എം പുതുശേരി, മാത്യു സ്‌റ്റീഫന്‍, പി.പി.സുലൈമാന്‍ റാവുത്തര്‍, തോമസ്‌ ജോസഫ്‌, പി.സി. ജോസഫ്‌, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളായ ശ്രീമന്ദിരം ശശികുമാര്‍, സി.പി. മാത്യു, ബേബി ചീമ്പാറ, ജോണി കുളംപള്ളി, തോമസ്‌ രാജന്‍, ജോയി വെട്ടിക്കുഴി, കെ.എ.ആന്റണി, ബെന്നി പെരുവന്താനം, സാബു പരവരാകത്ത്‌, എസ്‌.ടി. അഗസ്‌റ്റിന്‍, ബേബി പതിപ്പള്ളി, ജി. മുരളീധരന്‍, അഡ്വ.എം.എന്‍. ഗോപി, വിജയമ്മ ജോസഫ്‌, കെ.ജെ. കുട്ടിയച്ചന്‍, ഒ.ജെ. മാത്യു, അനില്‍ കൂവപ്ലാക്കല്‍, എന്‍. ശിവരാജന്‍, വി.ആര്‍. സജി, സുനിത തങ്കച്ചന്‍, ജോണി ചീരാംകുന്നേല്‍, ബിജോ മാണി, എം. മോനിച്ചന്‍, ശ്രീനഗരി രാജന്‍, ഷാജി നെല്ലിപ്പറമ്പില്‍, മര്‍ച്ചന്റ്‌ അസോസിയേഷന്‍ നേതാക്കളായ സാജന്‍ കോട്ടയംകട, എം.കെ.തോമസ്‌, കെ.പി. ഹസന്‍, എച്ച്‌.എം.ടി.എ. പ്രസിഡന്റ്‌ പി.കെ .ഗോപി, തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ടി. തോമസും കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരനുവേണ്ടി ഡി.സി.സി. പ്രസിഡന്റ്‌ റോയി കെ. പൗലോസും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കുവേണ്ടി യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാന്‍ എസ്‌. അശോകനും പുഷ്‌പചക്രം സമര്‍പ്പിച്ചു.

 

Source: Mangalam

0 comments:

Post a Comment