ഭവന, വാഹന വായ്പകളുടെ പലിശ കുറയും

ദില്ലി: റീപോ നിരക്കു കുറച്ച റിസര്‍വ് ബാങ്കിന്റെ തീരുമാനം സാധാരണക്കാനു നല്‍കുന്ന ആശ്വാസം ചില്ലറയായിരിക്കില്ല. നിരക്കു കുറവിന്റെ നിരക്കിന്റെ ചുവടു പിടിച്ച് വാണിജ്യ ബാങ്കുകള്‍ വായ്പാ പലിശ നിരക്കു പരിഷ്കരിക്കുന്നതോടെ ഭവന, വാഹന ലോണുകളെടുത്തവര്‍ക്കു വലിയ ആശ്വാസമാകും ലഭിക്കുക.  

ഫെബ്രുവരിയിലെ നാണ്യ നയ അവലോകനത്തില്‍ റീപോ നിരക്കു കുറച്ചതിനു ശേഷം എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ഭവന, വാഹന വായ്പയുടെ പലിശ കുറച്ചിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്ക് നല്‍കുന്ന ആനുകൂല്യം ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ വാണിജ്യ തയാറായിരുന്നില്ല. ഇതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നീരസം പ്രകടനമാക്കിയിരുന്നു. ആര്‍ബിഐ റീപോ നിരക്കുകള്‍ വീണ്ടും കുറച്ചതോടെ വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ എല്ലാ ബാങ്കുകളും തയാറായേക്കുമെന്നാണു വിലയിരുത്തല്‍.

91 ഷെഡ്യൂള്‍ഡ് ബാങ്കുകളാണു രാജ്യത്തുള്ളത്. ഇക്കൊല്ലമുണ്ടായ ആദ്യ രണ്ട് ധന നയ പ്രഖ്യാപനത്തിലും റീപോ നിരക്കില്‍ വന്ന കുറവിന്റെ ആനൂകൂല്യം നല്‍കാന്‍ ഇതില്‍ 21 ബാങ്കുകളേ തയാറായുള്ളൂ.

പണ ലഭ്യതയാണു ബാങ്ക് പലിശകളെ പ്രധാനമായും സ്വാധീനിക്കുന്നത്. കിട്ടാക്കടം, ഫണ്ട് ലഭ്യതയുടെ ചെലവ് എന്നിവയാണു ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനു തടസമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്നു പ്രഖ്യാപിച്ച ധന നയത്തില്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും റീപോ 7.25 ആയതു പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്കു സഹായകമാണ്.

പലിശ നിരക്കു കുറച്ചുള്ള പ്രഖ്യാപനം വരുന്നതോടെ നിലവിലള്ള വായ്പകളുടെ പ്രതിമാസ തിരിച്ചടവിലും കുറവുണ്ടാകും. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് വിവിധ ബാങ്കുകള്‍ അവരുടെടേതായ രീതിയില്‍ ആനുകൂല്യം നല്‍കും.

0 comments:

Post a Comment