അരുവിക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ല - വെള്ളാപ്പള്ളി നടേശന്‍

അരുവിക്കരയില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. ഓരോരുത്തരും മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ മൂന്നാം ബദലിന് ശ്രമിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍. ആദര്‍ശ രാഷ്ടീയം വിട്ട് പിണറായി വിജയന്‍ അടവ് രാഷ്ടീയത്തിലേക്ക് മാറിയെന്നും വെള്ളാപ്പള്ളി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പിണറായി വിജയന് നേരെയും വിമര്‍ശനം ഉന്നയിച്ച ശേഷമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ എസ്എന്‍ഡിപി നിലപാട് വ്യക്തമാക്കിയത്. ഇരുമുന്നണികളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ആരെയും പിന്തുണക്കേണ്ടതില്ലെന്നാണ് എസ്എന്‍ഡിപി നിലപാട്. പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുന്നതിനായി മൂന്നാം മുന്നണിക്കായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്‍ ആദര്‍ശ രാഷ്ട്രീയത്തെ അടവ് രാഷ്ട്രീയമാക്കി മാറ്റിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫ് ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണം അരുവിക്കര തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

0 comments:

Post a Comment