പാകിസ്ഥാന്‍ ലോകം അറിയാത്ത 7 കാര്യങ്ങള്‍

പാകിസ്ഥാനെക്കുറിച്ച് നമ്മുടെ ഇന്ത്യക്കാരുടെ ധാരണകള്‍ പലതും ശരിയല്ലെന്ന് പാകിസ്ഥാനിലുള്ളവര്‍ പറയും. ഇത്തരം ഒരു അവസ്ഥയിലാണ് നമ്മുടെ ഒരു മുന്‍ പ്രധാനമന്ത്രി പറഞ്ഞത് 'ചിലപ്പോള്‍ സുഹൃത്തുക്കളെ മാറ്റാം, പക്ഷെ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ല'. അത് എന്തുമായിരിക്കട്ടെ. പാകിസ്ഥാന് ചില പ്രത്യേകതകളുണ്ട്. അറിയുമ്പോള്‍ നാം പോലും അത്ഭുതപ്പെടുന്ന പ്രത്യേകതകള്‍. അത്തരം 10 പ്രത്യേകതകള്‍ നമ്മുടെ അയല്‍ക്കാരെക്കുറിച്ച്.

പാകിസ്ഥാന്‍ ഫുട്ബോള്‍


ലോകത്ത് നിര്‍മ്മിക്കുന്ന ഫുട്ബോളുകളില്‍ 50 ശതമാനവും ഉത്പാദിപ്പിക്കുന്നത് പാകിസ്ഥാനിലാണ്. കഴിഞ്ഞ ലോകകപ്പിന്‍റെ ബ്രസൂക്ക മുഴുവന്‍ ഉത്പാദിപ്പിച്ചത് പാകിസ്ഥാനിലാണ്.

തുറമുഖ വിശേഷം


ഗവഡാര്‍ ലോകത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണ്. ബലൂചിസ്ഥാനിലെ ഈ പട്ടണം അറബികടലിന്‍റെ കരയിലുള്ള പാകിസ്ഥാനിലെ 2 മത്തെ വലിയ തുറമുഖമാണ്.

ആണവ ശേഷി നേടിയ ആദ്യ മുസ്ലീം രാജ്യം

പാകിസ്ഥാനാണ് ലോകത്തില്‍ ആദ്യം ആണവശേഷി ഉപയോഗിക്കാന്‍ പ്രാപ്തി നേടിയ മുസ്ലീം രാജ്യം.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇന്‍റര്‍നാഷണല്‍ റോഡ്

പാകിസ്ഥാനിലെ കെകെഎച്ച് റോഡാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാവ്ഡ് ഇന്‍റര്‍നാഷണല്‍ റോഡ് സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിലിയന്‍ ജഡ്ജ്

പാകിസ്ഥാനിലെ മുഹമ്മദ് ഇല്ല്യാസ് 20 വയസ് 9 മാസം പ്രായമുള്ളപ്പോഴാണ് സിവില്‍ ജഡ്ജി പരീക്ഷ പാസായത്. 1952 ലെ ഈ റെക്കോഡ് ഇന്നും തകര്‍ക്കാതെ കിടക്കുന്നു. ലാഹോറിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കനാല്‍ ജലസേചന പദ്ധതി പാകിസ്ഥാനിലാണ്

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ആംബുലന്‍സ് സര്‍വ്വീസ് പാകിസ്ഥാനിലാണ്

 

– See more at: http://www.asianetnews.tv/magazine/article/28240_7-Interesting-Facts-About-Pakistan-The-Whole-World-Needs-To-Know#sthash.5EBkKrwy.dpuf

0 comments:

Post a Comment