ദമാദ്: മദ്യ സല്‍ക്കാരത്തിനിടെ സൗദിയില്‍ 9 വനിതകളടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി യുവതി-യുവാക്കള്‍ ഒത്തു ചേരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‍ ദമദ് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
അന്യ സ്ത്രീ പുരുഷന്മാനര്‍ ഇടകലര്‍ന്ന് ഒത്തു കൂടുന്നതും പാര്‍ട്ടികള്‍ നടത്തുന്നതിനും നിരോധനമുളള സൗദി അറേബ്യയില്‍ വിദേശികള്‍ ഒത്തു കൂടുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ദമാദ് പ്രദേശത്തെ വിശ്രമ കേന്ദ്രം പൊലീസ് നിരീക്ഷിച്ചത്. മദ്യ ലഹരിയില്‍ നൃത്തച്ചുവടുകള്‍ വെക്കുന്നതിനിടെ സായുധ പൊലീസ് സംഘം വിശ്രമ കേന്ദ്രം വളഞ്ഞു. മദ്യ ലഹരിയിലായിരുന്ന ആഫ്രിക്കന്‍ സംഘത്തിലെ അഞ്ച് യുവതികളെയും മൂന്ന് യുവാക്കളെയും കസ്റ്റഡിയിലെടുത്തു.
പിടിയിലായ അഞ്ച് പേര്‍ക്ക് റെസിഡന്റ് പെര്‍മിറ്റായ ഇഖാമയോ, വിസയോ ഇല്ലാത്തവരാണ്. രണ്ട് പേര്‍ വിസ കാലാവധി കഴിഞ്ഞവരാണ്. ഒരാള്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയതാണെന്നും പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് മദ്യവും പണവും പൊലീസ് പിടിച്ചെടുത്തതായി പൊലീസ് ഓഫീസര്‍ സുജാ അല്‍ സുബഹി അറിയിച്ചു.
അതേസമയം, സൗദി അതിര്‍ത്തി ചെക്ക് പൊയിന്റില്‍ 4771 ബോട്ടില്‍ മദ്യം കടത്താനുളളള ശ്രമം ബത്ഹ കസ്റ്റംസ് പിടികൂടി. ഒട്ടകപ്പുറത്ത് ഒളിപ്പിച്ച നിലയിലാണ് മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ഡയറക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ മുഹന പറഞ്ഞു.
Source: Reporter
0 comments:
Post a Comment