നമ്മുടെ ഏറ്റവും സെന്‍സിറ്റീവായ വികാരത്തെ തലോടുന്നതാവണം. സസ്‌പെന്‍സ് ഉണ്ടാവണം. അതിനുവേണ്ടി നമ്മളെപ്പോഴും പരതിക്കൊണ്ടിരിക്കണം. വൈറല്‍ വീഡിയോയുടെ സൂത്രവാക്യം ഇതാണ്. അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും മൂന്ന് കാമുകിമാരും മലയാളികള്‍ക്കിടയില്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. പ്രേമം കാമ്പസിലും വീട്ടിലും സോഷ്യല്‍മീഡിയയിലും ഹിറ്റ്.
അധികമാരും കേട്ടില്ലെങ്കിലും പേരുകേട്ടാല്‍ അന്യഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത സിനിമയാണെന്ന് തോന്നും. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് ഓരോന്നായി രണ്ട് ഗാനങ്ങള്‍ പുറത്തുവിട്ടത്. 'പതിവായി ഞാന്‍ അവളെക്കാണാന്‍ പോകാറുണ്ടേ...' എന്നഗാനവും 'ആലുവാപ്പുഴ....' യും. പാട്ടുകള്‍ ഹിറ്റ്. സസ്‌പെന്‍സ് സിനിമ കണ്ടു പുറത്തുവന്നവരുടെ നാവുകളില്‍ നിന്ന് നാവുകളിലേക്ക് പടര്‍ന്ന മലരേ എന്ന ഗാനവും മലരായി അഭിനയിച്ച സായി പല്ലവിയേക്കുറിച്ചുമായിരുന്നു.
മലരേ നിന്നെ കാണാതിരുന്നാല്‍
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാല്‍
അഴകേകിയ കനവെല്ലാം അകലുന്നപോലെ....
അനുഭവിച്ചും കണ്ടും കേട്ടുമറിഞ്ഞ പ്രേമത്തിന്റെ സകല ഹൃഹാതുരതയും മലരേ എന്ന പാട്ടിലുണ്ട്. ഈ പാട്ട് പുറത്ത് കേള്‍ക്കാന്‍ കിട്ടാതെ ആരാധകര്‍ അലഞ്ഞു. ഫെയ്‌സ്ബുക്കില്‍ മലരേ എന്ന ഗാനത്തിനു വേണ്ടി ഗ്രൂപ്പുകളുണ്ടാക്കി. വാട്‌സ്ആപ്പിലെ ഗ്രൂപ്പുകളില്‍ മലരേ എന്ന ഗാനത്തിനു വേണ്ടി അലഞ്ഞു. ചിലര്‍ സിനിമക്കിടെ സ്വന്തം മൊബൈലില്‍ പകര്‍ത്തിയ പാട്ട് യൂട്യൂബിലിട്ടു. തൊട്ടുപിന്നാലെ ആരൊക്കെയോ അത് മായ്ചുകളഞ്ഞു. അങ്ങനെ കേള്‍ക്കാന്‍ കിട്ടാത്ത ആ പാട്ട് വൈറല്‍ ഹിറ്റായി. അത്രയേ 'പ്രേമ'ത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും ഉദ്ദേശിച്ചുള്ളൂ. അങ്ങനെ മൗത്ത് പബ്ലിസിറ്റിയും പ്രേമത്തിന്റെ വിജയത്തിന് വഴിമരുന്നായി.
ശബരീഷ് വര്‍മ്മയെഴുതി രാജേഷ് മുരുഗേശന്‍ ചിട്ടപ്പെടുത്തിയതാണ് മലരേയെന്ന ഗാനം. അതുമാത്രമല്ല ചിത്രത്തിലെ ഏഴുഗാനങ്ങളില്‍ ആറും ഇവരുടേതു തന്നെ. പാടിയത് വിജയ് യേശുദാസ്. എന്നാല്‍ എന്റേത് എന്ന് അഭിമാനത്തോടെ പറയാന്‍ വിജയ് യേശുദാസിന് എന്നും മുതല്‍ക്കൂട്ടാണ് മലരേ...
LYRICS
തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം
നിറമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ
പുഴയോരം തഴുകുന്നീ തണു ഈറന്‍ കാറ്റും
പുളകങ്ങള്‍ ഇഴ നെയ്‌തൊരു കുഴലൂതിയ പോലെ
കുളിരേകും കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗംപകരുന്ന യാമം
അഴകേ......അഴകില്‍ തീര്‍ത്തൊരു ശിലയഴകെ
മലരേ.......എന്നുയിരില്‍ വിടരും പനിമലരെ
മലരേ നിന്നെ കാണാതിരുന്നാല്‍
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാല്‍
അഴകേകിയ കനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളില്‍
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങള്‍ രാഗങ്ങള്‍ ഈണങ്ങളായി
ഓരോരോ വര്‍ണങ്ങളായി
ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളില്‍
പ്രണയത്തിന്‍ മഴയായ് നീ പൊഴിയുന്നീ നാളില്‍
തളരുന്നൊരെന്റെ തനു തോറും നിന്റെ
അല തല്ലും പ്രണയത്താല്‍ ഉണരും മലരേ......
അഴകേ......
..ഉം....ഉം.....
കുളിരേകിയ കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗം പകരുന്ന യാമം
അഴകേ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ
മലരേ.. എന്നുയിരില്‍ വിടരും പനിമലരേ...
Source: Mathrubhumi Youth
0 comments:
Post a Comment