This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Texas A at Qatar mathematician theorizes what happened to MH370

The plight of Malaysia Airlines flight 370 (MH370) is one of the biggest mysteries in aviation history, but an interdisciplinary research team led by a Texas A&M University at Qatar math professor has theorized the ill-fated plane plunged vertically into the southern Indian Ocean in March 2014.

The researchers’ computer simulations lead to the forensic assertion that a 90-degree nosedive explains the lack of debris or spilled oil in the water near where the plane is presumed to have crashed. The research was the cover story in the April 2015 issue of Notices of the American Mathematical Society.

Dr. Goong Chen is an applied mathematician who teaches and researches at Texas A&M at Qatar and Texas A&M University’s main campus in College Station, Texas, USA. He led the interdisciplinary team of collaborators from Texas A&M, Penn State, Virginia Tech, MIT and the Qatar Environment and Energy Research Institute (QEERI) in simulating and modeling what might have happened to the plane. His research is supported by the QNRF National Priority Research Project Grant #5-674-1-114.

The researchers used applied mathematics and computational fluid dynamics to conduct numerical simulations on the RAAD Supercomputer at Texas A&M at Qatar of a Boeing 777 plunging into the ocean, a so-called “water entry” problem in applied mathematics and aerospace engineering. The team simulated five different scenarios, including a gliding water entry similar to the one Capt. Chesley B. “Sully” Sullenberger skillfully performed when US Airways flight 1549 landed in the middle of New York City’s Hudson River, a feat that’s referred to as “the miracle on the Hudson.”

Chen said based on all available evidence — especially the lack of floating debris or oil spills near the area of the presumed crash — the mostly likely theory is that the plane entered the water at a vertical or steep angle.

In any rescue and recovery effort of airplane crashes in water, the look for floating debris and oil is key. For example, for the disaster of Air France’s flight 447 on 1 June 2009, 3,500 pieces of floating debris have been recovered.

So, Chen wondered, why has there been no debris found at all so far for MH370?

The fluid dynamic simulations indicate, for a vertical water entry of the plane, that there would be no large bending moment, which is what happens when an external force, or moment, is applied to a structural element (such as a plane), which then causes the fuselage to buckle and break up. As the vertical water-entry is the smoothest with only small bending moment in contrast with other angles of entry, the aircraft is less likely to experience “global failure,” or break up on entry near the ocean surface, which would explain the lack of debris or oil near the presumed crash site.

Based also on the suggestions of other aviation experts, Chen said in such a situation the wings would have broken off almost immediately and, along with other heavy debris, would have sunk to the bottom of the ocean, leaving little or no trace to be spotted.

“The true final moments of MH370 are likely to remain a mystery until someday when its black box is finally recovered and decoded,” Chen said. “But forensics strongly supports that MH370 plunged into the ocean in a nosedive.”

കാണാന്‍ സുന്ദരമെങ്കിലും സ്ഥിരവാസത്തിനില്ല - വാല്‍പ്പാറയില്‍നിന്നു ജനങ്ങള്‍ കുടിയൊഴിയുന്നു

പൊള്ളാച്ചി: വളഞ്ഞുപുളഞ്ഞു കയറുന്ന ഹെയര്‍പിന്‍ വളവുകളും കോടമഞ്ഞും നിറഞ്ഞ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണം. സഹ്യപര്‍വത നിരകളിലെ നയനാനന്ദകരമായ കാഴ്ചയാണ് വാല്‍പാറ ഏതൊരു സഞ്ചാരപ്രിയനും സമ്മാനിക്കുന്നത്. സഞ്ചാരികള്‍ പ്രവഹിക്കുമ്പോഴും വാല്‍പ്പാറയിലെ ജനസംഖ്യ കുറയുകയാണ്. പതിനഞ്ചു വര്‍ഷം കൊണ്ടു ഇരുപത്തയ്യായിരത്തിലേറെ ജനങ്ങളാണ് വാല്‍പ്പാറയിലെ കുന്നുകളില്‍നിന്ന് കുടിയിറങ്ങിയത്.

ദശാബ്ദങ്ങളായി വാല്‍പാറയില്‍ താമസിച്ചിരുന്നവരാണ് കുടിയൊഴിയുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതല്‍ വിവിധ തേയിലത്തോട്ടങ്ങളില്‍ ജോലി തേടി കുടിയേറിയവരുടെ അനന്തര തലമുറകളാണ് പിന്നീടുള്ള കാലം വാള്‍പ്പാറയില്‍ അധിവസിച്ചുപോന്നത്. തേയിലത്തോട്ടങ്ങള്‍ കുറഞ്ഞതും തൊഴിലവസരങ്ങളും കുറഞ്ഞതും വാള്‍പ്പാറയിലെ ജനങ്ങളുടെ വാസം ദുഷ്‌കരമാക്കി. പോരാത്തതിന് കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ജീവനു ഭീഷണിയുമായി. 1990നു ശേഷമാണ് വാല്‍പ്പാറനിവാസികള്‍ നാടിനോട് വിടപറഞ്ഞുതുടങ്ങിയത്.

2001 കാനേഷുമാരിയില്‍ 95107 ആയിരുന്നു വാല്‍പ്പാറയിലെ ജനസംഖ്യ. 2011 കാനേഷുമാരിയില്‍ അത് 70711 ആയി കുറഞ്ഞു. ഇപ്പോള്‍ അയ്യായിരത്തോളം പേര്‍ കൂടി വാല്‍പ്പാറയുടെ മലകള്‍ ഇറങ്ങി പുതിയ നാളുകള്‍ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നതെന്നു വാള്‍പ്പാറ നഗരസഭാ ചെയര്‍മാന്‍ വി സത്യവാണി മുത്തു പറയുന്നത്.

തേയിലത്തോട്ടങ്ങള്‍ നിറഞ്ഞുനിന്നനാളുകളില്‍ താഴ്‌വാരങ്ങളില്‍നിന്നു വാല്‍പ്പാറയിലേക്കു കുടിയേറ്റത്തിന്റെ നാളുകളായിരുന്നു. സ്വന്തമായുണ്ടായിരുന്ന കിടപ്പാടങ്ങള്‍ ഉപേക്ഷിച്ചാണ് പലരും തൊഴിലും താവളവും തേടി മല കയറിയത്. അക്കാലത്തൊന്നും ഒരു മൃഗവും കാടിറങ്ങിയിരുന്നില്ല. ഇന്നാകട്ടെ, സ്ഥിതി മാറി. പകല്‍ സമയത്തു പോലും വാല്‍പ്പാറയിലേക്കുള്ള വഴികളില്‍ മൃഗങ്ങള്‍ വിഹരിക്കുന്നതു പതിവായി. ഈ കാഴ്ചകള്‍ക്കു വേണ്ടിയാണ് വിവിധ ഇടങ്ങളില്‍നിന്നു വാള്‍പ്പാറയിലേക്കു സഞ്ചാരികള്‍ എത്തുന്നതെങ്കിലും ഇതേ സാഹചര്യം വാല്‍പ്പാറക്കാര്‍ക്കു ഭീഷണിയാവുകയാണ്.

പുലിയിറങ്ങുന്നതാണ് വാല്‍പ്പാറക്കാരുടെ ഉറക്കം കെടുത്തുന്നത്. ഏതു സമയവും മുന്നില്‍ കാട്ടുകൊമ്പന്‍ വന്നു നില്‍ക്കാവുന്ന സ്ഥിതിയാണ്. വളര്‍ത്തുമൃഗങ്ങളെ പുലി പിടിക്കുന്നതു പതിവു സംഭവമാണ്. തേയിലത്തോട്ടങ്ങളില്‍ രാത്രി ആനകയറി നാശം വരുത്തുന്നതും സ്ഥിരമായി. ഇതൊക്കെയും അതിജീവിച്ച് ജനങ്ങള്‍ കഴിഞ്ഞിരുന്നത് തൊഴിലുണ്ടെന്ന കാരണത്താലായിരുന്നു. എന്നാല്‍ അടുത്തകാലത്തായി തൊഴിലും കുറഞ്ഞു. തേയിലയുടെ വില കുറഞ്ഞതോടെ പല തോട്ടങ്ങളും അടച്ചുപൂട്ടി. ഉള്ള തോട്ടങ്ങളിലാകട്ടെ കൂലിയും വളരെ കുറവ്. 215 രൂപയാണ് വാല്‍പ്പാറയിലെ തോട്ടങ്ങളിലെ ശരാശരി കൂലി.

തോട്ടങ്ങളില്‍ സൗജന്യ താമസം നല്‍കിയിരുന്നതാണ് തൊഴിലാളികളെ വാല്‍പ്പാറയിലേക്ക് ആകര്‍ഷിച്ചിരുന്ന മറ്റൊരു ഘടകം. എസ്റ്റേറ്റില്‍നിന്നു വിരമിക്കുന്നതോടെ ലഭിച്ചിരുന്ന വീടൊഴിയണമെന്ന കമ്പനികളുടെ നിബന്ധനയും പലരെയും വാല്‍പ്പാറയില്‍ നിന്ന് അകറ്റി. ജനങ്ങള്‍ സകുടിയൊഴിയാന്‍ തുടങ്ങിയതും തേയിലത്തോട്ടങ്ങള്‍ പലതും പൂട്ടിയതും ഹോട്ടല്‍, ബേക്കറികള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയെയും ബാധിച്ചു. ഇവയിലും പലതും അടുത്തകാലത്തായി പ്രവര്‍ത്തനം നിര്‍ത്തി. ഇവ നടത്തിയിരുന്നവരും പല നാടുകള്‍ തേടി. പുതിയ തലമുറയാകട്ടെ വാല്‍പ്പാറയിലെ തോട്ടങ്ങളിലെ പരമ്പരാഗത തൊഴിലുകളോട് അത്ര അനുകൂലമായ മനോഭാവമുള്ളവരല്ല. പലരും പൊള്ളാച്ചിയിലും ചാലക്കുടിയിലുമുള്ള കോളജുകളില്‍ ഉപരിപഠനത്തിനു പോവുകയും മറ്റു തൊഴിലുകള്‍ സ്വന്തമാക്കുകയും ചെയ്തു.

വാല്‍പ്പാറയില്‍ സര്‍ക്കാര്‍ കോളജുണ്ടെങ്കിലും ഭൂരിഭാഗംപേരും പൊള്ളാച്ചിയിലെയും ചാലക്കുടിയിലെയും കോളജുകളിലാണ് ഉപരിപഠനം നടത്തുന്നത്. ഗതാഗത സൗകര്യങ്ങളുടെയും ആശുപത്രികളുടെയും കുറവും ജനങ്ങളെ വാള്‍പ്പാറയൊഴിയാന്‍ പ്രേരിപ്പിച്ചതായി സാമൂഹിക ശാസ്ത്രജ്ഞനായ എന്‍ തിരുജ്ഞാനസംബന്ധം പറയുന്നു.

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണെങ്കിലും ടൂറിസം വ്യവസായ രംഗത്തു വാല്‍പ്പാറ വികസിച്ചിട്ടില്ല. തേയിലത്തോട്ടങ്ങളാല്‍ നിറഞ്ഞ പ്രദേശത്തു സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഹോട്ടല്‍ പോലും ഇന്നോളമായി വന്നിട്ടില്ല. ചില ഹോംസ്‌റ്റേകള്‍ മാത്രമാണ് ഇവിടെയുള്ളത്. ഹോംസ്‌റ്റേകളുടെ മറവില്‍ ചൂഷണമേറെയായതിനാല്‍ സഞ്ചാരികള്‍ അധികവും പൊള്ളാച്ചിയെയാണ് താമസത്തിനായി ആശ്രയിക്കുന്നത്. ടൂറിസം രംഗത്ത് നിരവധി സാധ്യതകളുണ്ടായിട്ടും അതു സര്‍ക്കാര്‍ ഉപയോഗിക്കുകയാണ് വാള്‍പ്പാറയ്ക്ക് പ്രതീക്ഷ പകരുകയെന്നാണ് പ്രദേശത്ത് അവശേഷിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി ജെറ്റ് എയര്‍വേയ്സും

മുംബൈ: ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി ജെറ്റ് എയര്‍വേയ്സും. തങ്ങളുടെ ആഭ്യന്തരസര്‍വീസുകളില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത് ജെറ്റ് എയര്‍വെയ്സാണ്.

25 ശതമാനം ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ പത്ത് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂണ്‍ 20 കഴിഞ്ഞുള്ള യാത്രനിരക്കിലാണ് ഇളവ്.

ഈ മാസം ജെറ്റ് എയര്‍വെയ്സ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ നിരക്ക് ഇളവാണിത്. സെപ്റ്റംബര്‍ 14 ന് ശേഷമുള്ള യാത്ര ടിക്കറ്റുകള്‍ക്ക് 30 ശതമാനം ഇളവ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ ഒന്നിനും നാലിനും ഇടയില്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരുന്നു ഈ ഓഫര്‍.

മോദി - മന്‍മോഹന്‍ - വിദേശനയത്തിലെ - 15 വ്യത്യാസങ്ങള്‍

നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരും മന്‍മോഹന്‍ സിംഗ് നയിച്ച യുപിഎ സര്‍ക്കാരും സ്വീകരിച്ച വിദേശനയ സമീപനങ്ങളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. ഇന്ത്യയിലെ പ്രമുഖ നയതന്ത്ര വിദഗ്ധരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരു സര്‍ക്കാരുകളുടെയും നയങ്ങള്‍ തമ്മിലുള്ള 15 വ്യത്യാസങ്ങള്‍ അവതരിപ്പിക്കുന്നു എമര്‍ജിങ് കേരള

എന്‍ഡിഎ സര്‍ക്കാര്‍

1.    പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളിലൊന്നാണ് വിദേശനയം. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും പ്രധാനമന്ത്രിയുടെ സജീവവും സക്രിയവുമായ ഇടപെടല്‍ (ഉദാഹരണം: യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്നാണ് മോദി ലോകത്തോട് പറഞ്ഞത് സ്വരം അപേക്ഷയുടേതല്ല). ആവേശപൂര്‍ണ്ണവും 'അഗ്രസീ'വുമായ സമീപനം

2.    എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ എട്ട് മാസങ്ങളില്‍ (മെയ് 26 2014ഡിസംബര്‍ 31, 2014) 57 ഉഭയകക്ഷികരാറുകളാണ് വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ചത്

3. മോദി 55 ദിവസം കൊണ്ട് സന്ദര്‍ശനം നടത്തിയത് 18 രാജ്യങ്ങളില്‍. എല്ലാ സന്ദര്‍ശനങ്ങളും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തത്

4. ഓരോ രാജ്യത്തിലേക്കുള്ള സന്ദര്‍ശനത്തിനു പിന്നിലും വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ (ഉദാഹരണം: ചൈനയിലെ സന്ദര്‍ശനം കഴിഞ്ഞ് നേരെ പോയത് ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന മംഗോളിയയിലേക്ക്. അതിലൂടെ ചൈനയക്ക് വ്യക്തമായ സന്ദേശം നല്‍കാന്‍ സാധിച്ചു)

5. 1991 മുതല്‍ പിന്തുടര്‍ന്നിരുന്ന കിഴക്കു നോക്കല്‍ (ഘീീസ ഋമേെ) നയം മാറ്റി കിഴക്ക് പ്രവര്‍ത്തിക്കല്‍ (അര േഋമേെ) നയത്തിന് തുടക്കം കുറിച്ചു. മറ്റ് രാജ്യങ്ങളില്‍ ആവശ്യ ഘട്ടങ്ങളില്‍ സജീവമായ ഇടപെടലും പ്രവര്‍ത്തനവും നടത്തി (യെമനിലെയും നേപ്പാളിലെയും ദുരന്തങ്ങളില്‍ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലുള്ള പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം)

6. അയല്‍ക്കാര്‍ ആദ്യം (ചലശഴവയീൗൃ െഎശൃേെ ) നയത്തിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായി മോശമായിരുന്ന ബന്ധങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ദൃഢമാക്കാന്‍ ശ്രമിക്കുന്നു. സാര്‍ക്ക് നേതാക്കന്‍മാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതും സീഷെല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും ചബാഹാര്‍ പോര്‍ട്ട് വികസിപ്പിക്കുന്നതിനായി ഇറാനുമായി കരാറില്‍ ഏര്‍പ്പെട്ടതുമെല്ലാം ഇന്ത്യന്‍ ഓഷ്യന്‍ മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ചെറുക്കുന്നതിനുള്ള ശ്രമങ്ങളാണ്. നേപ്പാളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന് പിന്നിലും രാജ്യസുരക്ഷയിലധിഷ്ഠിതമായ വിദേശ നയം തന്നെ. ശ്രീലങ്കയിലെ ചൈനീസ് സ്വാധീനം കുറച്ചുകൊണ്ടുവരുന്ന മോദിയുടെ നീക്കങ്ങള്‍ ശ്രദ്ധേയമാണ്

7.സമാനചിന്താഗതിയുള്ള രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ യാതൊരു മടിയുമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം 'ഇന്ത്യ ഫസ്റ്റ്' എന്ന നയത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങള്‍. ചൈനയുമായുള്ള അഭിപ്രായവ്യത്യസങ്ങള്‍ നിലനില്‍ക്കെ തന്നെ വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു

8. ഇസ്രയേലുമായുള്ള തന്ത്രപ്രധാന ബന്ധം ദൃഢമാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ. ഇതിനെതിരെയുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ധൈര്യം കാണിക്കുന്നു

9. വിശ്വാസയോഗ്യവും നിക്ഷേപസൗഹൃദവുമായ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ ബ്രാന്‍ഡ് ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങള്‍. വിദേശ സന്ദര്‍ശനങ്ങളില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഇമേജ് 'എസ്റ്റാബ്ലിഷ്' ചെയ്യുന്നതിന് മുന്‍ഗണന

10.സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക ഊന്നല്‍. അടിസ്ഥാന സൗകര്യ മേഖലയിലും ഉല്‍പ്പാദന മേഖലയിലും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മുന്‍ഗണന. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്ത് നിക്ഷേപമാകര്‍ഷിക്കുന്ന കൃത്യമായ ഇടപെടലുകള്‍. ഡീലുകള്‍ ഒപ്പുവെക്കുന്നതിനും പ്രാധാന്യം

11. ഇന്ത്യ ലോകത്തെ ഒരു പ്രമുഖ ശക്തിയാണെന്ന തോന്നല്‍ ജനിപ്പിച്ചു. ഇന്ന് മോദിയെ ലോകം കാണുന്നത് ബരാക് ഒബാമ, ഏന്‍ജെല മര്‍ക്കല്‍, ഡേവിഡ് കാമറൂണ്‍, ഷി ജിന്‍പിംഗ് തുടങ്ങിയ ശക്തരായ നേതാക്കളുടെ കൂട്ടത്തില്‍

12.യുഎസുമായുള്ള ബന്ധത്തില്‍ പുതിയ ഉണര്‍വ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പ്രസിഡന്റ് ഒബാമയെ കൊണ്ടുവരാന്‍ സാധിച്ചു

13. ഏഷ്യ പെസഫിക്, ഇന്ത്യന്‍ ഓഷ്യന്‍ മേഖലകള്‍ക്കുള്ള സ്ട്രാറ്റജിക് വിഷന്‍ മുന്നോട്ടുവെച്ചുള്ള ഇന്ത്യയുഎസ് സംയുക്ത പ്രസ്താവന നടത്താന്‍ സാധിച്ചു.

14. യോഗ, ജനാധിപത്യം, ഇന്ത്യയുടെ സോഫ്റ്റ് പവര്‍, സാംസ്‌കാരികത, നിക്ഷേപ ഡെസ്റ്റിനേഷന്‍...ഇങ്ങനെ പ്രധാനപ്പെട്ട ചില ഘടകങ്ങളില്‍ ഫോക്കസ് ചെയ്തുള്ള നയതന്ത്ര നീക്കങ്ങളും കര്‍മ്മപദ്ധതിയും

15. വിദേശ നയത്തില്‍ പ്രവാസി ഇന്ത്യക്കാരെ ഉപയോഗപ്പെടുത്താനും അവര്‍ക്ക് ആത്മവിശ്വാസവും ഉത്തേജനവും നല്‍കാനുമുള്ള വ്യക്തമായ കര്‍മ്മപദ്ധതികള്‍. രണ്ടു കോടിയലധികം വരുന്ന വിദേശ ഇന്ത്യക്കാരെ എല്ലാവര്‍ക്കും വേണമെന്ന അവസ്ഥ വിദേശ രാജ്യങ്ങളില്‍ സൃഷ്ടിച്ചു

യുപിഎ സര്‍ക്കാര്‍

1.ആഭ്യന്തര, പ്രതിരോധ, ധനകാര്യ വകുപ്പുകള്‍ക്ക് ശേഷമുള്ള പ്രാധാന്യമേ വിദേശകാര്യവകുപ്പിന് നല്‍കിയുള്ളൂ. പ്രതിരോധത്തിലൂന്നിയ, ആത്മവിശ്വാസമില്ലാത്ത നയങ്ങളായിരുന്നു സ്വീകരിച്ചത് (യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് യോഗ്യതയുണ്ടെന്ന് പറഞ്ഞുള്ള അപേക്ഷയുടെ സ്വരമായിരുന്നു യുപിഎ സര്‍ക്കാരിനുണ്ടായിരുന്നത്). വിദേശ നയത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത് നി ര്‍ജീവവും നിരാശാജനകവുമായ സമീപനം

2.രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ എട്ട് മാസങ്ങളില്‍ (മെയ് 22 2009 മുതല്‍ ഡിസംബര്‍ 31, 2009 വരെ) കേവലം 37 ഉഭയകക്ഷി കരാറുകള്‍ മാത്രം

3.രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ വര്‍ഷം മന്‍മോഹന്‍ സിംഗ് 47 ദിവസം കൊണ്ട് 12 രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തി

4.വിദേശ സന്ദര്‍ശനങ്ങള്‍ മിക്കതും 'റശുഹീാമശേര ലഃലൃരശലെ' മാത്രം

5.ലുക്ക് ഈസ്റ്റ് പോളിസി എന്ന് പറഞ്ഞതല്ലാതെ പ്രത്യേകിച്ച് പദ്ധതികള്‍ ഒന്നുമുണ്ടായിരുന്നില്ല. ആഗോള പ്രശ്‌നങ്ങളില്‍ 'ഒബ്‌സര്‍വര്‍' തലത്തിലുള്ള ഇടപെടല്‍ മാത്രം

6.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയില്ല

7.ചേരിചേരാ നയത്തിന്റെ കെണിയില്‍ പെട്ടും പ്രത്യയശാസ്ത്രകുരുക്കുകളില്‍ പെട്ടും സമാനചിന്താഗതിയുള്ള രാഷ്ട്രങ്ങളുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കുന്നതില്‍ വീഴ്ച

8.ഏറെ സാധ്യതകളുള്ള ഇന്ത്യഇസ്രയേല്‍ ബന്ധം വളര്‍ത്തുന്നതില്‍ ചിലരുടെ താല്‍പ്പര്യങ്ങളെ ഭയന്ന് മനപ്പൂര്‍വ്വമായ വീഴ്ച വരുത്തി

9.ഇന്ത്യയെ ബ്രാന്‍ഡ് ചെയ്യുകയെന്നത് വിദേശ സന്ദര്‍ശനങ്ങളുടെ ഭാഗമായിരുന്നില്ല

10.സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യാപകമായി എഫ്ഡിഐ ആകര്‍ഷിക്കുന്ന തരത്തിലുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായോ എന്നത് സംശയകരം

11.ഇന്ത്യ ഒരു 'എമര്‍ജിങ് പവര്‍' (വളര്‍ന്നു വരുന്ന ശക്തി) ആണെന്ന തലത്തിലായിരുന്നു മന്‍മോഹന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍

12.അമേരിക്കയുമായുള്ള ബന്ധം ഒരു പരിധിവിട്ട് വളര്‍ത്താന്‍ സാധിച്ചില്ല. റിപ്പബ്ലിക് ദിനത്തില്‍ ഒബാമയെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നില്ല

13.ഇത്തരത്തിലൊരു ധീരമായ നടപടിയുണ്ടായില്ല

14.ഇത്തരത്തിലൊരു കര്‍മ്മപദ്ധതിയോ വിഷനോ ഉണ്ടായിരുന്നില്ല

15.പ്രവാസി സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും അഭിമാനവും നല്‍കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍:

ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം.

മൂത്രം ഒഴിക്കാനുള്ള തടസ്സവും മൂത്രാശയ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കുന്നു.

പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.

എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.

വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.

തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍,എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.

എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.