ചെന്നൈ: മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1996 വരെയുള്ള കാലയളവില്‍ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നതാണ് ജയലളിതയ്‌ക്കെതിരെയുള്ള കേസ്. 1996 ജൂണ്‍ 14 ന് ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിക്കെതിരെ ഡി.എം.കെ.സര്‍ക്കാരിന് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ 18ന് ഡി.എം.കെ സര്‍ക്കാര്‍ വിജിലന്‍സ് ആന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയോട് ജയലളിതക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ജയലളിത കേസിന്റെ നാള്‍വഴികളിലൂടെ
1996 ജൂണ്‍ 14: ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി ജയലളിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തു.
ജൂണ്‍ 18: ഡി.എം.കെ സര്‍ക്കാര്‍ വിജിലന്‍സ് ആന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയോട് ജയലളിതക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.
ജൂണ്‍ 21: പരാതി അന്വേഷിക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ലതിക സരണി ഐ.പി.എസിന് നിര്‍ദേശം നല്‍കി.
ജയലളിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, രത്‌നകമ്മലുകള്‍, 19 കാറുകള്‍ തുടങ്ങിയവ കണെ്ടടുത്തിരുന്നു. എന്നാല്‍ ഇതു സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടിയതാണെന്നാണു ജയലളിത കോടതിയില്‍ പറഞ്ഞത്.
1997 ജൂണ്‍ 4ന് 66.65 കോടിയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഒക്ടോബര്‍ 21: ജയലളിത, വി.കെ ശശികല, വി.എന്‍ സുധാകരന്‍, ജെ.ഇളവരശി എന്നിവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. 1997 മുതല്‍ 2003 വരെ ചെന്നൈയിലെ പ്രത്യേക കോടതിയില്‍
കേസിന്റെ വിചാരണ
ഇതിനിടെ 2002 മാര്‍ച്ച് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു.
1997 നവംബര്‍ മുതല്‍ 2003 ഫെബ്രുവരി വരെ ചെന്നൈയിലെ പ്രത്യേക കോടതി 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാല്‍ എല്ലാവരും കൂറുമാറി.
ജയലളിത മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നുകൊണ്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും
കേസ് തമിഴ്നാട്ടില്‍ നിന്നും മാറ്റണമെന്നുമാവശ്യപ്പെട്ട് 2003 ഫെബ്രുവരി 28ന് ഡി.എം.കെ നേതാവ് അന്‍പഴകന്‍ സുപ്രീംകോടതിയെ സമീപിച്ചു.
നവംബര്‍ 18: ചെന്നൈയില്‍ വിചാരണ ശരിയായി നടക്കാന്‍ സാധ്യതയില്ല എന്ന് നിരീക്ഷിച്ച സുപ്രീംകോടതി വിചാരണ ബംഗളൂരുവിലേക്ക് മാറ്റി.
ഡിസംബര്‍ 2003-മാര്‍ച്ച് 2005 വരെയുള്ള കാലയളവ്: ബി.വി ആചാര്യ സ്പെഷ്യല്‍ പബ്ളിക് പ്രൊസിക്യൂട്ടറായി ബംഗളൂരുവില്‍ പ്രത്യേക കോടതി സ്ഥാപിച്ചു.
2010 ജനുവരി 22: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ ആരംഭിച്ചു.
2011 മെയ് 16: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി എ.ഐ.ഡി.എം കെ വീണ്ടും അധികാരത്തില്‍ വന്നു; ജയലളിത വീണ്ടും മുഖ്യമന്ത്രി.
ഒക്ടോബര്‍ 20, 21, നവംബര്‍ 22, 23: ജയലളിത കോടതിയില്‍ ഹാജരായി. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ജയലളിത വിചാരണവേളയില്‍ ആരോപിച്ചു.
2012 ആഗസ്റ്റ് 13: ജി. ഭവാനി സിംഗിനെ സ്പെഷ്യല്‍ പബ്ളിക് പ്രൊസിക്യൂട്ടര്‍ ആയി നിയമിച്ചു.
ഓഗസ്റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യം ചെയ്ത് അന്‍പഴകന്‍ ഹൈക്കോടതിയെ സമീപിച്ചു.
ഓഗസ്റ്റ് 26: സിംഗിനെ പ്രൊസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി.
ഓഗസ്റ്റ്-സെപ്റ്റംബര്‍: എസ്.പി.പി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സിംഗ് സുപ്രീംകോടതിയെ സമീപിച്ചു. സിംഗിനെ വീണ്ടും എസ്.പി.പി സ്ഥാനത്ത് നിയമിച്ചു.
ഓഗസ്റ്റ് 30: പ്രത്യേക കോടതി ജഡ്ജ് ബാലകൃഷ്ണന്‍ വിരമിച്ചു.
ഒക്ടോബര്‍ 29: ജോണ്‍ മൈക്കല്‍ കന്‍ഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈക്കോടതി നിയമിച്ചു.
2014 ഓഗസ്റ്റ് 28 നു പ്രത്യേക കോടതിയില്‍ വാദം പൂര്‍ത്തിയായി. 259 പ്രോസിക്യൂഷന്‍ സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. നാലു പ്രതികളും നേരിട്ടു ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.
തുടര്‍ന്ന് സെപ്റ്റംബര്‍ 27 നു 18 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചു.
കേസില്‍ ജയലളിതയടക്കം നാലു പേര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. ജയലളിതയ്ക്ക് നാലുവര്‍ഷം തടവും നൂറുകോടി രൂപ പിഴയും വിധിച്ച കോടതി ശശികല, ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവര്‍ക്ക് നാലുവര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും വിധിച്ചു.
ഒക്ടോബര്‍ 9: ജാമ്യത്തിനായുള്ള ജയയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
ഒക്ടോബര്‍ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു; ജയലളിതക്ക് ജാമ്യം ലഭിച്ചു
ഒക്ടോബര്‍ 18: ജയലളിത ജയില്‍ മോചിതയായി
2015 മേയ് 11: ജയലളിത, തോഴി ശശികല, ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവര്‍ക്ക് വിചാരണക്കോടതി നല്‍കിയ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
0 comments:
Post a Comment