പാറ്റ്ന: വിമാനത്താവളത്തിലേക്ക് പുറത്തേക്കു പോകുന്ന ഗേറ്റ് വഴി അകത്ത് കടക്കാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം വനിതാ ഇന്‍സ്‌പെക്ടര്‍ തടഞ്ഞു. താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് കേന്ദ്ര കുടിവെള്ള ശുചിത്വ വകുപ്പ് മന്ത്രി രാം കൃപാല് യാദവ് പിന്നീട് വിശദീകരിച്ചു. മറ്റൊരു കേന്ദ്രമന്ത്രിയായ ബന്ദാരു ദത്താത്രേയയെ സ്വീകരിക്കാനായി ഇന്ന് വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
പാറ്റ്ന വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് രാം കൃപാല് യാദവ് പുറത്തേക്കുള്ള ഗേറ്റ് വഴി അകത്തെത്താന്‍ ശ്രമിച്ചത്.എന്നാല്‍ മന്ത്രിയെയും ഒപ്പമുള്ളവരെയും ഗേറ്റിന്റെ ചുമതലയുള്ള വനിതാ ഇന്‍സ്‌പെക്ടര്‍ തടഞ്ഞു. മന്ത്രി തുടര്‍ന്ന് സംസാരിച്ചെങ്കിലും മേലുദ്യോഗസ്ഥരോടു ശേഷം കടത്തി വിടാനാകില്ലെന്ന് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് മന്ത്രി തിരികെ പോവുകയായിരുന്നു.അതേസമയം തിടുക്കത്തിലെത്തേണ്ടി വന്നതിനാലാണ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്നും രാം കൃപാല് യാദവ് വിശദീകരിച്ചു.
മന്ത്രിയെ കടത്തി വിടാന്‍ ഇളവ് അനുവദിച്ചിരുന്നെങ്കില്‍ തനിക്കെതിരെ നടപടി ഉണ്ടാകാമായിരുന്നു എന്ന് വനിതാ ഇന്‍സ്‌പെിക്ടര്‍ വിശദീകരിച്ചു.
0 comments:
Post a Comment