2015 - സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

24 സിവിൽ സർവീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയൻ പബ്‌ളിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസ്  പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  2015 ആഗസ്റ്റ്  23നാണ്  പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി ജയിക്കുന്നവർക്ക് മെയിൻ പരീക്ഷയും തുടർന്ന് അഭിമുഖവും ഉണ്ടാവും. പ്രിലിമിനറി പരീക്ഷയ്ക്ക് കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവുമാണ്  കേരളത്തിലെ കേന്ദ്രങ്ങൾ. 24 സിവിൽ സർവീസ്  വിഭാഗങ്ങളിലായി 1129 ഒഴിവാണുള്ളത്.

പ്രായം:2015 ആഗസ്റ്റ്  ഒന്നിന്  21  32,  1983 ആഗസ്റ്റ് രണ്ടിനും  1994 ആഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരാവണം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക്  5 വർഷവും ഒ.ബി.സിക്കാർക്ക് 3 വർഷവും വിമുക്തഭടന്മാർക്ക്  5 വർഷവും വികലാംഗർക്ക് (അന്ധർ, ബധിരർ, അസ്ഥിഭംഗം വന്നവർ) 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും.

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം, അവസാന വർഷ  പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അവസാന വർഷ പരീക്ഷ എഴുതാനിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ  ഇവർ സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോഴേക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയിരിക്കണം. 

2015 ഒക്ടോബർ / നവംബർ മാസത്തിൽ മെയിൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും.ഗവൺമെന്റ് അംഗീകൃത പ്രൊഫഷണൽ, ടെക്‌നിക്കൽ ബിരുദങ്ങൾ നേടിയവർക്കും  സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ് ഫൈനൽ പരീക്ഷ ജയിച്ചവർക്ക്  ഇന്റേൺഷിപ്പ് പൂർത്തിയായില്ലെങ്കിലും പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇവർ ഇന്റർവ്യൂ സമയത്ത് ഇന്റേൺഷിപ്പ്  പൂർത്തിയാക്കിയതുൾപ്പെടെയുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് നിബന്ധനകളുണ്ട്. ജനറൽ വിഭാഗക്കാരെ 6 തവണ മാത്രമേ (സിവിൽ സർവീസ്  പരീക്ഷ  പ്രിലിമിനറി ഉൾപ്പെടെ) എഴുതാനനുവദിക്കൂ. ഒ.ബി.സിക്കാർക്ക്  9 തവണ പരീക്ഷയെഴുതാം.  എസ്.സി, എസ്.ടിക്കാർക്ക് എത്ര തവണ പരീക്ഷ എഴുതുന്നതിനും തടസമില്ല. ജനറൽ വിഭാഗക്കാരായ വികലാംഗർക്ക് 9 തവണ പരീക്ഷ എഴുതാം.അപേക്ഷാ ഫീസ്:100 രൂപ. വനിതകൾ, വികലാംഗർ, എസ്.സി,എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ കാഷ് ആയും എസ്.ബി.ടി ഉൾപ്പെടെയുള്ള അനുബന്ധ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്കിംഗ് സൗകര്യമുപയോഗിച്ചും ഫീസടയ്ക്കാം. എസ്.ബി.ഐയിൽ ഫീസടയ്ക്കുന്നവർ ഓൺലൈനിൽ പാർട്ട്  I രജിസ്‌ട്രേഷനു ശേഷം ലഭിക്കുന്ന പേ ഇൻ സ്‌ളിപ്പ്  ഡൗൺ ലോഡ്  ചെയ്ത്  പൂരിപ്പിച്ചാണ്  പണമടയ്‌ക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ: ​w​w​w.​u​p​s​c.​o​n​l​i​n​e.​n​i​c.​in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺ ലൈൻ അപേക്ഷയ്ക്ക് രണ്ട് പാർട്ടുണ്ടാവും. പാർട്ട് ക  പൂരിപ്പിച്ച് സമർപ്പിച്ചതിനുശേഷം ഫീസടയ്ക്കാനുള്ളവർ  പേ സ്‌ളിപ്പ്   ഡൗൺ ലോഡ് ചെയ്ത് ഫീസടയ്ക്കണം.  അതിനുശേഷം പാർട്ട് കക  പൂരിപ്പിച്ച് സമർപ്പിക്കണം.  ഫീസടയ്‌ക്കേണ്ടതില്ലാത്തവർക്ക് പാർട്ട് Iനുശേഷം തുടർച്ചയായി പാർട്ട് II ഉം പൂരിപ്പിച്ച്  സമർപ്പിക്കാം.

പാർട്ട് I സമർപ്പിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന രജിസ്‌ട്രേഷൻ ഐ.ഡി പ്രിന്റെടുത്ത് സൂക്ഷിച്ചുവയ്ക്കണം. ഇതുപയോഗിച്ചാണ് പാർട്ട് IIലേക്ക് എന്റർ ചെയ്യേണ്ടത്. ഓൺലൈൻ അപേക്ഷയിൽ അപേക്ഷാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇതിനുള്ള നിർദ്ദേശങ്ങളുടെ ചുരുക്ക രൂപം ഇതോടൊപ്പം വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷസമർപ്പിക്കാവുന്ന അവസാന തീയതി ജൂൺ 19.

ഓൺലൈൻ അപേക്ഷയുടെപ്രിന്റൗട്ട് സൂക്ഷിച്ചുവയ്ക്കണം. ഇത് തപാലിൽ അയയ്‌ക്കേണ്ടതില്ല. സിവിൽ സർവീസ്പരീക്ഷയ്ക്ക് പ്രിലിമിനറി, മെയിൻ  എന്നിങ്ങനെ രണ്ട്  ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതിനുശേഷം മെയിൻ പരീക്ഷയ്ക്ക് അർഹരായവർ വീണ്ടും അപേക്ഷ സമർപ്പിക്കണം. 2015 ഡിസംബറിലായിരിക്കും മെയിൻ പരീക്ഷ.മെയിൻപരീക്ഷയിൽപങ്കെടുക്കാൻ യോഗ്യരായവരെ തിരഞ്ഞെടുക്കുകയാണ് പ്രിലിമിനറി പരീക്ഷയുടെ ലക്ഷ്യം. ഒഴിവിന്റെ 12 /13 മടങ്ങ് പേരെ  മെയിൻ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും. പ്രിലിമിനറി പരീക്ഷയുടെ മാർക്ക്  അന്തിമ പട്ടിക തയ്യാറാക്കുന്നതിന്  പരിഗണിക്കില്ല. 200 മാർക്ക് വീതമുള്ള രണ്ട്  പേപ്പറാണ് പ്രിലിമിനറി പരീക്ഷയ്ക്കുണ്ടാവുക.  രണ്ട് മണിക്കൂർ വീതമായിരിക്കും ദൈർഘ്യം. രണ്ടാംഘട്ടമായ മെയിൻ പരീക്ഷയ്ക്ക്  ഡിസ്‌ക്രിപ്ടീവ് രീതിയിലുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാവും. 

എഴുത്തുപരീക്ഷയ്ക്ക് ഇംഗ്ലീഷ്, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പെടുന്ന ഏതെങ്കിലും ഭാഷ,അഞ്ച് നിർബന്ധിത ജനറൽ സ്റ്റഡീസ് പേപ്പറുകൾ, രണ്ട് ഐച്ഛിക വിഷയങ്ങൾ എന്നിവയടക്കം മൊത്തം ഒമ്പത്  പേപ്പറുണ്ടാവും. ഇതിൽ ആദ്യ രണ്ട് പേപ്പറുകളുടെ മാർക്ക് അന്തിമ ഫലത്തോടൊപ്പം ചേർക്കില്ല. ഇവയിൽ നിർദ്ദിഷ്ട യോഗ്യത നേടിയാൽ മാത്രം മതി. സിലബസ് വെബ്സൈറ്റിൽ ലഭിക്കും.  

0 comments:

Post a Comment