മൂവാറ്റുപുഴ: കേരളത്തിലെ റബ്ബര്‍ കര്‍ഷകരില്‍ നിന്ന് ന്യായമായ വിലയ്ക്ക് റബ്ബര്‍ വാങ്ങിയില്ലെങ്കില്‍ നവ റബ്ബര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ ടയറുകള്‍ ബഹിഷ്‌കരിക്കാന്‍ നീക്കം. മൂവാറ്റുപുഴയില്‍ ജൂണ്‍ 7 ന് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ജെബി മാത്യു, പ്രസിഡന്റ് പ്രൊഫ. കെ.എം. കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.
ബാങ്കോക്കില്‍ 119 രൂപ റബ്ബര്‍ വില ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ കമ്പനികള്‍ 125 രൂപയ്ക്ക് മാത്രമാണ് കേരളത്തില്‍ നിന്ന് റബ്ബര്‍ വാങ്ങുന്നത്. നികുതി ഇല്ലാതെ ഇറക്കുമതി ചെയ്താല്‍ പോലും 20 രൂപയെങ്കിലും കമ്പനികള്‍ക്ക് ചെലവ് വരും. നികുതി നല്‍കി ഇറക്കുമതി ചെയ്താല്‍ ചെലവ് ഇതിലും കൂടും. ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ ഗുണനിലവാര പരിശോധനാ സംവിധാനം ഇല്ലാത്തതു മുതലാക്കി നിലവാരം കുറഞ്ഞ റബ്ബര്‍ ഷീറ്റും ബള്‍ക്ക് റബ്ബറും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്ത് കേരളത്തിലെ വിപണിയില്‍ നിന്ന് റബ്ബര്‍ വാങ്ങാതെ വില കുറയ്ക്കുന്ന തന്ത്രമാണ് കമ്പനികളുടേത്.
2011-ലെ റബ്ബറിന്റെ വില 225 രൂപയില്‍ നിന്ന് 125 രൂപയിലേയ്ക്ക് കൂപ്പുകുത്തി. ടയര്‍ നിര്‍മാണത്തിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വില 40 ശതമാനമായി കുറഞ്ഞു. എന്നിട്ടും കമ്പനികള്‍ ടയര്‍വില കുറയ്ക്കുന്നില്ല. കമ്പനികളുടെ ഓഹരി വിലകള്‍ താരതമ്യം ചെയ്താല്‍ ലാഭം വ്യക്തമാകും. ബാങ്കോക്ക് വിലയില്‍ നിന്ന് 20 രൂപയെങ്കിലും വര്‍ദ്ധിപ്പിച്ച് കേരളത്തിലെ കര്‍ഷകരില്‍ നിന്ന് ഉടനടി റബ്ബര്‍ വാങ്ങി തുടങ്ങണമെന്നതാണ് സംഘടനയുടെ ആവശ്യം.
'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ച റബ്ബര്‍ പരമ്പരയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രൂപംകൊണ്ട സംഘടനയാണ് റബ്ബര്‍ കര്‍ഷക കൂട്ടായ്മ. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളെ ഏകോപിപ്പിച്ചും ചെറുസമരങ്ങളെ ഒന്നിപ്പിച്ചും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കൂട്ടായ്മകളുണ്ടാക്കിയാണ് മുന്നേറ്റം.
Home »
» ഇന്ത്യന്‍ കമ്പനികളുടെ ടയറുകള്‍ ബഹിഷ്‌കരിക്കുന്നു
0 comments:
Post a Comment