എയിംസിൽ 731ഒഴിവുകൾ

ഡൽഹിയിലെ ആൾ ഇന്ത്യ  ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് എ.ബി.സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിവിധ തസ്തികളിലായി 731 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.

റിക്രൂട്ട്‌മെന്റ്‌ നോട്ടീസ് നമ്പർ : 1/2015.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14.

1.ബ്‌ളഡ് ട്രാൻസ്ഫ്യൂഷൻ ഓഫീസർ (ഒഴിവ്  രണ്ട്) ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച യോഗ്യത. മെഡിക്കൽ ബിരുദം രജിസ്റ്റർ ചെയ്തതിനു ശേഷം അഞ്ചുവർഷംപ്രവൃത്തി പരിചയം, സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ, 30 വയസ്, 15600​​-39100+ഗ്രേഡ് പേ 6600 രൂപ.

2.സീനിയർ ബയോ കെമിസ്റ്റ് (ഒഴിവ്  രണ്ട്) ബയോ കെമിസ്ട്രിയിൽ പി.ജി, ഏഴുവർഷം റിസർച്ച്/പ്രായോഗിക പരിചയം, സ്‌പെക്ട്രോഫോട്ടോമീറ്റർ, ഫ്‌ളേം ഫോട്ടോമീറ്റർ തുടങ്ങിയവയിൽ ടെക്‌നിക്കൽ അറിവ്, 30 വയസ്, 15600-39100+ഗ്രേഡ് പേ 6600 രൂപ.

3.അസിസ്റ്റന്റ് ബ്‌ളഡ് ട്രാൻസ്ഫ്യൂഷൻ ഓഫീസർ (ഒഴിവ്  ഒന്ന്): ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച യോഗ്യത. മെഡിക്കൽ ബിരുദം രജിസ്റ്റർചെയ്തതിനു ശേഷം രണ്ടുവർഷം പ്രവൃത്തി പരിചയം. സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ, 30 വയസ്, 15600-39100+ഗ്രേഡ് പേ 5400 രൂപ.

4.പബ്‌ളിക് ഹെൽത്ത് നഴ്‌സ് (ഒഴിവ്  രണ്ട്) ബി.എസ്സി നഴ്‌സിംഗ് അല്ലെങ്കിൽ സീനിയർ നഴ്‌സിംഗ്ആൻഡ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്, പബ്‌ളിക് ഹെൽത്ത് നഴ്‌സിംഗിൽ ഡിപ്‌ളോമ, 35 വയസ്. 9300​-34800+ഗ്രേഡ് പേ 4800 രൂപ.

5.പ്രോഗ്രാമർ (ഒഴിവ്  മൂന്ന്) : ബി.ഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ്) അല്ലെങ്കിൽസയൻസ്/മാത്തമാറ്റിക്‌സിൽ പി.ജി അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി, 30 വയസ്, 9300​-34800+ഗ്രേഡ് പേ 4600 രൂപ.

6.മെഡിക്കൽ സോഷ്യൽസർവീസ് ഓഫീസർ ഗ്രേഡ് രണ്ട് (ഒഴിവ്  രണ്ട്) : സോഷ്യൽ വർക്കിൽ പിജി, പ്രവൃത്തി പരിചയം (മെഡിക്കൽ/പബ്‌ളിക് ഹെൽത്ത് സർവീസ് മുൻഗണന), 35 വയസ്, 9300-34800+ഗ്രേഡ് പേ 4200 രൂപ.

7.സ്റ്റോർ കീപ്പർ 3 (ഡ്രഗ്‌സ്): ഫാർമസിയിൽബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്‌ളോമ, മൂന്നു വർഷം പ്രവൃത്തി പരിചയം, 25 വയസ്, 9300-34800+ഗ്രേഡ് പേ 4200 രൂപ.

8.ടെക്‌നീഷ്യൻ (റേഡിയോളജി) ഗ്രേഡ് രണ്ട്  2 : ബി.എസ്സി (ഒീിെ) റേഡിയോഗ്രഫി അല്ലെങ്കിൽ മൂന്നുവർഷത്തെ ബി.എസ്സി റേഡിയോഗ്രാഫി കോഴ്‌സ്, 30 വയസ്, 9300-34800+ഗ്രേഡ് പേ 4200 രൂപ.

9.ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്    137 : എ) ബി.എസ്സി അല്ലെങ്കിൽ പ്ലസ്ടു സയൻസ്, ഒടി, ഐസിയു,സി.എസ്.എസ്.ഡി.മാനിഫോൾഡ് റൂം എന്നിവയിൽ അഞ്ചുവർഷം പ്രവൃത്തി പരിചയം. ഒടി ടെക്‌നിക്‌സിൽ സർട്ടിഫിക്കറ്റ്/ഡിപ്‌ളോമ കോഴ്‌സുള്ളവർക്ക് മുൻഗണന. ബി) കുറഞ്ഞത് 500 ബെഡുള്ള ആശുപത്രി/തത്തുല്യത്തിൽ പ്രവൃത്തി പരിചയം. 30 വയസ്. 5200-20200+ഗ്രേഡ് പേ 2800 രൂപ.

10.ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഫാർമസിയിൽ ഡിപ്‌ളോമ, ഫാർമസിസ്റ്റായി രജിസ്‌ട്രേഷൻ, 30 വയസ്, 5200- 20200+ഗ്രേഡ് പേ 2800 രൂപ.

11.വർക്ക്‌ഷോപ്പ്(ആർ ആൻഡ് എഎൽ) ടെക്‌നീഷൻ ഗ്രേഡ് രണ്ട്  2  : പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് എൻജിനിയറിംഗിൽ ഡിപ്‌ളോമ (കുറഞ്ഞത് രണ്ട് വർഷത്തെ) റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയിൽ രജിസ്‌ട്രേഷൻ, 30 വയസ്, 5200-20200+ഗ്രേഡ് പേ 2400 രൂപ.

12.വർക്ക്‌ഷോപ്പ് (ആർ ആൻഡ് എഎൽ) ടെക്‌നിക്കൽഗ്രേഡ്. രണ്ട്  1:(ലെതർ വർക്ക്) മെട്രിക്കുലേഷൻ തതുല്യം ഇൻഡസ്ട്രിയൽ ലെതർ വർക്ക് ആൻഡ് മോൽഡിംഗിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് സർജിക്കൽ ഷൂസ് ആൻഡ് ലെതർ മോൽഡിംഗ് സ്‌പെഷ്യലൈസേഷൻ മുൻഗണന. രണ്ടു വർഷം പ്രവൃത്തി പരിചയം 30 വയസ്, 5200- 20200+ഗ്രേഡ് പേ 2400 രൂപ.

13.സെക്യൂരിറ്റി കം ഫയർ ഗാർഡ് ഗ്രേഡ് 2  (ഒഴിവ് 37): മെട്രിക്കുലേഷൻ (വിമുക്ത ഭടന്മാർക്ക്മിഡിൽ സ്റ്റാൻഡേർഡ് ജയം).30 വയസ്, 5200-20200 + ഗ്രേഡ് പേ 1900 രൂപ.
ശാരീരിക യോഗ്യതകൾ: ഉയരം: 167 സെ.മീ. നെഞ്ചളവ് : 80 സെ.മീ.

സിസ്റ്റർ ഗ്രേഡ് 2
സിസ്റ്റർ ഗ്രേഡ് രണ്ട് (ഒഴിവ് 527) മെട്രിക്കുലേഷൻ/തത്തുല്യം, ജനറൽ നഴ്‌സിംഗ്ആൻഡ് മിഡ്വൈഫറി സർട്ടിഫിക്കറ്റ്/പുരുഷന്മാർക്ക് തത്തുല്യ യോഗ്യത, സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിലിൽ എ ഗ്രേഡ് നഴ്‌സ് ആൻഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷൻ/പുരുഷന്മാർക്ക് തത്തുല്യ യോഗ്യത, 30 വയസ്, 9300​-34800+ഗ്രേഡ് പേ 4600 രൂപ.

അപേക്ഷാഫീസ് : 500 രൂപ. പട്ടികവിഭാഗം, വികലാംഗർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ചെലാൻ വെബ്‌സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ഫീസടയ്ക്കാം. അല്ലെങ്കിൽ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുഖേനയും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ/ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡൽഹിയിലാണ് പരീക്ഷാകേന്ദ്രം.

ഓൺലൈനായി അപേക്ഷിക്കുന്നതിനും വിശദ വിവരങ്ങൾക്കും  ​w​w​w.​a​i​m​s.​e​d​u,​w​w​w.​a​i​m​s​e​x​a​m​s.​o​r​g​ ​എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

വിലാസം : A ​l​l​ ​I​n​d​i​a​ ​I​n​s​t​i​t​u​t​e​ ​o​f​ ​M​e​d​i​c​a​l​ ​S​c​i​e​n​c​e​s,​ ​A​n​s​a​r​i​ ​N​a​g​a​r,​ ​N​e​w​ ​D​e​l​hi-​ 110029

0 comments:

Post a Comment