അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ജി കാർത്തികേയന്റെ മകൻ ശബരീനാഥൻ യുഡിഎഫ് സ്ഥാനാർത്ഥി .തീരുമാനം കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു .എം ടി സുലേഖ മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം .
ജി കാര്‍ത്തികയേന്റേയും എം ടി സുലേഖയുടേയും രണ്ടാമത്തെ മകനാണ് കെ എസ് ശബരീനാഥന്‍. മുപ്പത്തിയൊന്നു വയസ്സുകാരനായ ശബരീനാഥന്‍ ടാറ്റാട്രസ്റ്റില്‍ സീനിയര്‍ മാനേജരാണിപ്പോള്‍.
എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്ക് ലഭിക്കുമെന്നും അച്ഛൻ തുടങ്ങിവെച്ച കാര്യങ്ങൾ പൂർത്തീകരിക്കുമെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു .
തിരുവനന്തപുരം കോളജ് ഓഫ് എഞ്ടിനീയറിംഗില്‍ ബിടെക് വിദ്യാര്‍ത്ഥിയായിരിക്കെ ക്യാംപസിലെ എതിരില്ലാത്ത ശക്തിയായ എസ്എഫ്ഐ ക്ക് എതിരെ വോയ്സ് ഓഫ് സി ഇ ടി എന്ന സംഘടനയ്ക്ക് രൂപം കൊടുത്തതാണ് ശബരീനാഥിന്റെ ക്യാംപസ് കാല രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയം. 2001-മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. 2004 ല്‍ എസ്എഫ്ഐയ്ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തികയും 3 സീറ്റുകള്‍ നേടുകയും ചെയ്തു വോയ്സ് ഓഫ് സി ഇ ടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പല പ്രോജക്ടുകളിലും ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധിയാണ് ശബരീനാഥ്. കേന്ദ്ര സര്‍ക്കാരിന്റെ ബാംബൂ സിംപോസിയത്തില്‍ പ്രത്യേക ക്ഷണിതാവുമായിരുന്നു.
0 comments:
Post a Comment