മുംബൈയെ ജയിപ്പിച്ചത് പോണ്ടിംഗിന്റെ ചാണക്യതന്ത്രങ്ങള്‍

കൊല്‍ക്കത്ത: സീസണിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞ മുംബൈ ഇന്ത്യന്‍സ് അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗിന്റെ തന്ത്രങ്ങള്‍ കിരീടനേട്ടത്തില്‍ നിര്‍ണായകമായി. ആദ്യ ആറ് മത്സരങ്ങളില്‍  അഞ്ചിലും തോറ്റ മുംബൈ ഇന്ത്യന്‍സ് ഒരു മാസം മുന്‍പ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്നു. എന്നാല്‍  ആത്മവിശ്വാസം  കൈവിടാതിരുന്ന നീലപ്പട ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. അവസാന 10 കളിയില്‍ ഒന്‍പതിലും ജയം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്ന മുന്നേറ്റം.

മലിംഗ കൃത്യയത വീണ്ടെടുക്കുകയും മക്ലനാഘനെ ബൗളിംഗ് പങ്കാളിയാക്കുകയും ചെയ്തതാണ് മുംബൈ പ്രകടനത്തില്‍ വഴിത്തിരിവായത്. ഓപ്പണിംഗില്‍ സിമ്മണ്‍സിന്റെയും  അവസാന ഓവറുകളില്‍ പൊള്ളാര്‍ഡിന്റെയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും നിര്‍ണായകമായി. കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണ്‍ ഹര്‍ഭജനെ ദേശീയ ടീമില്‍ തിരികെയെത്തിച്ചു.

ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസം ടീമിലേക്ക് കൊണ്ടു വന്ന റിക്കി പോണ്ടിംഗായിരുന്നു മുംബൈ ഇന്ത്യന്‍സിലെ അവസാന വാക്ക്. 1999 ലോകകപ്പിലെ ഓസീസ് ടീമിലെ പോലെ തുടക്കം മോശമായാലും ശക്തമായി ഫിനിഷ് ചെയ്താല്‍ മതിയെന്ന പോണ്ടിംഗിന്റെ സന്ദേശം ടീമിന് ഊര്‍ജ്ജമായി.

ടൂര്‍ണമെന്റിനിടെ വിവാഹവാര്‍ത്ത പുറത്തുവിട്ട മുംബൈ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും മറക്കാനാകാത്ത ആഴ്ചകളാണ് കടന്നുപോയത്. - See more at: http://www.asianetnews.tv/sports/ipl2015/article/27877_Ponting-mantra-for-MI#sthash.rCdWmu2S.dpuf

Related Posts:

0 comments:

Post a Comment