കടലില്‍ വീണ ഐഫോണ്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ വൈറലാകുന്നു

ക്യാമറ ഓണായ രീതിയില്‍ നടുക്കടലിലേക്ക് വീണ ഒരു ഐഫോണിന് എന്ത് സംഭവിക്കും? ഫോണ്‍ പിന്നീടൊരിക്കലും ഉടമസ്ഥന് തിരിച്ചു കിട്ടില്ലെന്നാണ് ഉത്തരമെങ്കില്‍ ഈ കഥയൊന്ന് കേട്ടു നോക്കൂ. സാന്‍ഡിയോഗക്കാരനായ ഗ്രിഗറി പപ്പാഡിയന് തന്‍റെ ഐ ഫോണ്‍ നഷ്ടമായത് നടുക്കലിലാണ്. ഒരു ഉല്ലാസ നൌകയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഗ്രിഗറിയുടെ ഫോണ്‍ കടലില്‍ വീണത്. വെള്ളത്തില്‍ വീണ ഫോണ്‍ നൌകയുടെ ഉടമ പിന്നീട് മുങ്ങിയെടുത്തു നല്‍കിയപ്പോള്‍ കൂടെ ലഭിച്ചത് ഫോണ്‍ നഷ്ടമാകുന്നതു മുതല്‍ കടലിന്‍റെ അടിത്തട്ടില്‍ കിടന്ന് തിരിച്ചെടുക്കും വരെയുള്ള ദൃശ്യങ്ങള്‍. ഓണായ ക്യാമറ പകര്‍ത്തിയെടുത്ത ഈ ദൃശ്യങ്ങള്‍ ചെറിയൊരു വിവരണത്തോടെ ഗ്രിഗറി യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തു. സൂപ്പര്‍ ഹിറ്റായി ഈ വീഡിയോ ഇതിനോടകം യു ട്യൂബിലെ താരമായി മാറി കഴിഞ്ഞു.

0 comments:

Post a Comment