സ്വര്‍ണനാണ്യ പദ്ധതിയുടെ കരട് തയ്യാര്‍; കുറഞ്ഞ നിക്ഷേപം 30 ഗ്രാം

ദില്ലി: സ്വര്‍ണം നിക്ഷേപമായി സ്വകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സ്വര്‍ണനാണ്യ പദ്ധതിയുടെ കരട് തയ്യാറായി. കുറഞ്ഞത് 30 ഗ്രാം സ്വര്‍ണം മുതല്‍ ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് നിക്ഷേപമായി സ്വീകരിക്കാം. ഒരു വര്‍ഷമാണ് കാലാവധി.നിക്ഷേപിക്കുന്ന സ്വര്‍ണം നിക്ഷേപകന് കാലാവധി കഴിയുമ്പോള്‍ സ്വര്‍ണക്കട്ടിയായോ പണമായോ തിരിച്ചെടുക്കാം. രാജ്യത്ത് സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കൈവശമുള്ള സ്വര്‍ണം വിപണിയിലേക്ക് എത്തിക്കുകയും രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി കുറക്കുകയയും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ആശയം മുന്നോട്ട് വെച്ചത്.

Press_Conference_on_54_kgs_Gold_biscuit_Seized_from_Kempegowda_International_Airport_77585_small പുതിയ സ്വര്‍ണ നാണ്യനിധിയുടെ കരട് വിവിധ വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തു. ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കട്ടികളും ബാങ്കുകള്‍ക്ക് നിക്ഷേപമായി നല്‍കുന്നതാണ് ഈ ആശയം. നിക്ഷേപത്തിന് ബാങ്കുകള്‍ നിശ്ചിത നിരക്കില്‍ പലിശ നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഡിപ്പോസിറ്റ് ചെയ്ത അളവിലുള്ള സ്വര്‍ണം നിക്ഷേപകന് തിരികെ നല്‍കും. പക്ഷെ അത് സ്വര്‍ണ ബാറുകളായായിരിക്കും. അതായത് ആഭരണങ്ങള്‍ നിക്ഷേപമായി നല്‍കിയാലും തിരികെ ലഭിക്കുക സ്വര്‍ണ ബാറുകള്‍ ആയിരിക്കും. 

കുറഞ്ഞത് 30 ഗ്രാം സ്വര്‍ണം ഇത്തരത്തില്‍ നിക്ഷേപിക്കാം. ഒരു വര്‍ഷമാണ് നിക്ഷേപ കാലാവധി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളിലാകും പദ്ധതി ആദ്യം നടപ്പിലാക്കുക.സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിച്ച് നിക്ഷേപ സമയത്ത് തന്നെ കാലവധി പൂര്‍ത്തിയാക്കുമ്പോള്‍ മടക്കി ലഭിക്കുന്ന സ്വര്‍ണത്തിന്റെ അളവ് നിക്ഷേപകനെ അറിയിക്കും. നിക്ഷേപത്തിന്റെ പലിശയും സ്വര്‍ണത്തിലായിരിക്കും. ഉദാഹരണത്തിന് നിക്ഷേപത്തിന് ഒരു ശതമാനമാണ് പലിശയെങ്കില്‍ 100 ഗ്രാം നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തിനുശേഷം 101 ഗ്രാം സ്വര്‍ണം തിരികെ ലഭിക്കും. ഇവക്ക് പൂര്‍ണനികുതി ഇളവും കരട് ബില്ല് വാഗ്ദാനം ചെയ്യുന്നുണ്ട്. 

0 comments:

Post a Comment