മനുഷ്യപരിണാമത്തിന് പുതിയ അദ്ധ്യായം

അഫാറ: മനുഷ്യപരിണാമത്തിന്റെ മറ്റൊരു അദ്ധ്യായവുമായി പുതിയ ഫോസില്‍ കണ്ടെത്തി. എത്യോപ്യയിലെ അഫാര്‍ സംസ്ഥാനത്തുനിന്നുമാണ്്  ഫോസില്‍ കണ്ടെത്തിയത്. 3.5 ദശലക്ഷം പഴക്കമുള്ള ഈ വംശം ലൂസീ സ്പീഷിസിന്റെ കാലത്ത്തന്നെയാണ് ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഫോസിലിന്റെ വിശദമായ പഠനം നടത്തിയപ്പോള്‍ മറ്റു ആദിമമനുഷ്യന്മാരില്‍ നിന്നും വ്യത്യസ്ഥമായി ചെറിയ പല്ലുകളാണെന്ന് കണ്ടെത്തി. ്ഇവയുടെ താടിയെല്ല് വളരെ കരുത്തുള്ളതും മുമ്പിലുള്ള കോമ്പല്ലുകള്‍ വളരെ ചെറുതാണെന്നും കണ്ടെത്തി. ഇതുവരെ കണ്ടെത്തിയിട്ടുള്ള ആദിമമനുഷ്യന്മാരില്‍ ഇവയ്ക്ക് മാത്രമാണ് ഈ സവിശേഷത എന്ന് ക്ലിവിലാന്റ് മ്യൂസിയത്തിന്റെ ഫിസിക്കല്‍ ആന്ത്രപ്പോളജി വിഭാഗം മേല്‍നോട്ടക്കാരന്‍ ഡോ യോഹന്നാസ് ഹെയില്‍ സെല്ലസ് പറയുന്നു.    
അഫ്രാ ഭാഷയില്‍ അടുത്ത ബന്ധു എന്നര്‍ത്ഥം വരുന്ന 'ഒസ്‌ത്രോലോപിതേക്കസ് ഡ്രൈറേമേഡ' എന്നാണ് ഈ വിഭാഗത്തിന് നല്‍കിയിരിക്കുന്ന ശാസ്ത്ര നാമം. ഈ കണ്ടെത്തലില്‍ നിന്നും മനുഷ്യപരിണാമത്തിന്റെ കാണാപുറങ്ങള്‍ വെളിച്ചത്തെത്തിക്കാം എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

0 comments:

Post a Comment