ദൃശ്യം - ഹിന്ദി പതിപ്പിന്റെ ഫസ്റ്റ് ലുക്ക് എത്തി

റീമേക്ക് ചെയ്ത എല്ലാ ഭാഷകളിലും ഹിറ്റായ ചിത്രമാണ് ദൃശ്യം. ആ ചരിത്ര വിജയം ഹിന്ദിയിലും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് അജയ് ദേവഗണും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്നലെ പുറത്തിറങ്ങി. ആക്ഷന്‍ താരത്തിന്റെ കോമണ്‍ ലുക്കാണ് ഫസ്റ്റ് ലുക്കിന്റെ സവിശേഷത. അജയും ശ്രിയാ ശരണും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ വേറൊരു ചിത്രവും ഇതോടൊപ്പമുണ്ട്.

വിജയ് സലഗോങ്കര്‍ എന്ന ഇടത്തരക്കാരനെയാണ് ചിത്രത്തില്‍ അജയ് അവതരിപ്പിക്കുന്നത്. ശ്രിയയാണ് അജയിന്റെ ഭാര്യയായി എത്തുന്നത്. തബുവാണ് മലയാളത്തില്‍ ആശാ ശരത് മികവുറ്റതാക്കിയ ഗീതാ പ്രഭാകര്‍ ഐപിഎസിനെ അവതരിപ്പിക്കുന്നത്. തബുവിന്റെ ഭര്‍ത്താവായി രജത് കപൂറും അഭിനയിക്കുന്നു.

നിഷികാന്ത് കമത്ത് ആണ് ദൃശ്യം ഹിന്ദി പതിപ്പിന്റെ സംവിധാനം. ദൃശ്യം എന്ന് തന്നെയാണ് ചിത്രത്തിന് ഹിന്ദിയിലും പേരിട്ടിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് സംഗീതം. ജൂലായ് 31നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Related Posts:

0 comments:

Post a Comment