കളിക്കിടെ ഗോള്‍ കീപ്പര്‍ വെള്ളം കുടിക്കാന്‍ പോയി - പിന്നീട് സംഭവിച്ചത്

A free kick it quickly Goalkeeper was in the water Liaoning Whowin VS Chongqing Lifan.

ബീജിംഗ്: ഫ്രീ കിക്ക് എടുക്കുന്നതിനിടെ ഗോള്‍ കീപ്പര്‍ വെള്ളം കുടിക്കാന്‍ പോയപ്പോള്‍ എതിര്‍ ടീം ഗോളടിച്ചു. ചൈനീസ് സൂപ്പര്‍ ലീഗില്‍ ചോംഗിഗ് ലിഫാനും ആതിഥേയരായ ലിയണോവിംഗും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ ഗോള്‍ പിറന്നത്. ചോംഗിഗ് ലിഫാന്‍ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് ലിഫാന്റെ പെനല്‍റ്റി ബോക്സിന് പുറത്തുവെച്ച് ലിയണോവിംഗ് താരത്തെ വീഴ്ത്തിയതിന് അനുകൂലമായി റഫറി ഫ്രീ കിക്ക് വിധിച്ചത്.

ഫ്രീ കിക്ക് എടുക്കുന്നതിന് മുന്നോടിയായി താരങ്ങള്‍ മതില്‍ തീര്‍ക്കുന്നതിനിടെ അതിവേഗം ഫ്രീ കിക്കെടുത്ത ലിയണോവിംഗ് താരങ്ങള്‍ ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ കണ്ടത് ഒഴിഞ്ഞ പോസ്റ്റ്. ലിയോണിവിംഗിനായി ഡിംഗ് ഹൈഫെംഗ് ആളില്ലാത്ത പോസ്റ്റിലേക്ക് നിറയൊഴിച്ചു. അപ്പോള്‍ ലിഫാന്‍ ഗോള്‍ കീപ്പര്‍ സൂയി വൈജി പോസ്റ്റിന്റെ ഒരുമൂലയില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. എന്തായാലും റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തു. സംഭവത്തില്‍ വൈയ്ജിക്ക്, ലിഫാന്‍ ക്ലബ്ബ് 50,000 യുവാന്‍ പിഴ ചുമത്തി. താരത്തെ വിലക്കാനും സാധ്യതയുണ്ട്. അവിടംകൊണ്ടും തീര്‍ന്നില്ല. മത്സരശേഷം വിമാത്താവളത്തിലെത്തിയപ്പോള്‍ പ്രകോപിതരായ ലിഫാന്‍ ആരാധകര്‍ വെയ്ജിയെ മര്‍ദ്ദിക്കാനും ശ്രമിച്ചു. - See more at: http://www.asianetnews.tv/sports/article/27948_Goalkeeper-takes-water-break-as-opposition-score-from-set-piece#sthash.MvLE7pFm.dpuf

Related Posts:

0 comments:

Post a Comment