തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഒ.രാജഗോപാൽ ബി.ജെ.പി സ്ഥാനാർത്ഥിയാവും. തിരുവനന്തപുരത്ത് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ആയത്. ഇതോടെ അരുവിക്കരയിൽ ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. അന്തരിച്ച സ്പീക്കർ ജി.കാർത്തികേയന്റെ മകൻ കെ.എസ്.ശബരിനാഥ് യു.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.വിജയകുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്.
സി.ശിവൻകുട്ടിയുടെ പേരാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി മുന്നോട്ട് വച്ചത്. എന്നാൽ, ശക്തമായ സ്ഥാനാർത്ഥിയെ വേണമെന്ന് ആവശ്യം ഉയർന്നതിനെ തുടർന്ന് ഒ.രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
2014ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയ രാജഗോപാൽ 2,82,336 വോട്ട് നേടിയിരുന്നു.
Home »
» ഒ.രാജഗോപാൽ അരുവിക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥി
0 comments:
Post a Comment