കുടവയര്‍ കൂടുന്നുണ്ടല്ലേ. അല്‍പം വിശന്നിരിക്കാം, ഭക്ഷണം കുറയ്ക്കാം. എന്നാല്‍ കുടവയര്‍ കുറയ്ക്കാം എന്ന ചിന്തയുണ്ടോ നിങ്ങള്‍ക്ക്.? എങ്കില്‍ തെറ്റിദ്ധാരണയാണത്. തിരുത്താന്‍ തയ്യാറായിക്കോളൂ. ഭക്ഷണം ഒഴിവാക്കിയാലും വയര്‍ കൂടുമെന്ന് പുതിയ പഠനം. ഓഹിയോ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരു തവണ നന്നായി ഭക്ഷണം കഴിച്ച് ദിവസത്തിന്റെ ശേഷിക്കുന്ന ദിവസം പട്ടിണി കിടന്നാലും കാര്യമില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് കരളിലെ ഇന്‍സുലിന്റെ പ്രീ ഡയബറ്റികില്‍ വര്‍ധനയുണ്ടാക്കുമെന്ന് സാരം.
ഇത് ഇന്‍സുലിനോട് കരള്‍ പ്രതികരിക്കുന്നത് നിര്‍ത്തും. കൂടുതല്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാന്‍ ആരംഭിക്കും. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്നും പഠനം തെളിയിക്കുന്നു. ഈ അധിക പഞ്ചസാര കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞു കൂടുകയും ശരീരത്തിന്റെ ഊര്‍ജം കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, ടൈപ് 2 ഡയബറ്റിസ് രോഗത്തിലേക്ക് ഇത് നിങ്ങളെ നയിക്കുകയും ചെയ്യും.
ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഹാനികരമെങ്കില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ഇനി ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാം എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ വേണ്ട. ലഘുഭക്ഷണമായാലും അമിതമായി കഴിക്കുന്നത് ശരീരത്തിന്റെ തൂക്കം കുറയാന്‍ ഇടയാക്കുമത്രേ. ഓഹിയോ സര്‍വകലാശാലയിലെ പ്രൊഫസര്‍ മാര്‍ത്ത ബെലൂറിയുടേതാണ് കണ്ടെത്തല്‍.
നേര്‍ത്ത ആരോഗ്യകരമായ സ്‌നാക്കുകള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അഞ്ചോ ആറോ ബദാം, അല്ലെങ്കില്‍ ഫ്രൂട്ട് സാലഡ്, വെജിറ്റബിള്‍ സാലഡ് എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമെന്ന് വിദഗ്ധമതം.
0 comments:
Post a Comment