വിരാട് കോഹ്‌ലി ലോകത്തെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് താരം

ലണ്ടന്‍: ലോകത്ത് ഏറ്റവും മൂല്യമുള്ള ആറു കായിക താരങ്ങളില്‍ ഒരാള്‍ വിരാട് കോഹ്‌ലി. ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബിസിനസ് മാഗസിനായ സ്‌പോര്‍സ്‌പ്രോയാണ് ഇത്തരം ഒരു തിരഞ്ഞെടുപ്പ് നടത്തിയത്. ലയണല്‍ മെസിയേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പിന്തള്ളിയാണു പട്ടികയില്‍ ആറാമതായി കോഹ്‌ലി ഇടംപിടിച്ചത്. ലോകത്തിന്റെ അതിവേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും കോഹ്‌ലിക്കു പിന്നിലാണ്.

മാഗസിന്റെ പട്ടികയില്‍ ഏറ്റവും വിലയേറിയ താരം ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ഹാമിള്‍ട്ടനാണ്. രണ്ടാം സ്ഥാനത്തു ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറാണുള്ളത്. പട്ടികയില്‍ മൂന്നാംസ്ഥാനത്തു യുഎസിന്റെ ഗോള്‍ഫ് താരം ജോര്‍ദാന്‍ സ്പീത്ത് ഇടംപിടിച്ചു. നാലാമതു യുഎസിന്റെ നീന്തല്‍ താരം മിസി ഫ്രാങ്കഌനാണുള്ളത്.

റൊണാള്‍ഡോ 16മത്തെ സ്ഥാനത്തും മെസി 22മത്തെ സ്ഥാനത്തുമാണ്. ക്രിക്കറ്റില്‍ നിന്നു കോഹ്‌ലിയെക്കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് മാത്രമാണു പട്ടികയില്‍ ഇടംനേടിയത്. സ്മിത്ത് 45 മത്തെ സ്ഥാനത്താണ്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണ് വിരാട് കോഹ്‌ലി.

 

0 comments:

Post a Comment