പ്രപഞ്ചസൃഷ്‌ടിയുടെ രഹസ്യവുമായി ധര്‍മജ്‌ മിത്ര

കൊല്ലം: ദാര്‍ശനികര്‍ക്കും ആധുനിക ശാസ്‌ത്രജ്‌ഞര്‍ക്കും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ചെയിന്‍ ബാംഗ്‌ പ്രപഞ്ച സൃഷ്‌ടിരഹസ്യം തന്റെ നിരന്തരമായ പഠനങ്ങളിലൂടെ പുസ്‌തക രുപത്തില്‍ പ്രസിദ്ധീകരിച്ചതായി കൊല്ലം ചിറ്റുമല സ്വദേശി ധര്‍മജ്‌ മിത്ര എന്നപേരില്‍ അറിയപ്പെടുന്ന എം. ബാബു അവകാശപ്പട്ടു. അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ ഇന്റര്‍നാഷണല്‍ ഓര്‍ണനൈസേഷന്‍ ഓഫ്‌ സയന്‍സ്‌ റിസര്‍ച്ച്‌ ജേര്‍ണലില്‍ 2015 മെയ്‌-ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രപഞ്ചസൃഷ്‌ടി മാതൃകയില്‍ യാഥാര്‍ഥ്യമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു സയന്‍സ്‌ ജേര്‍ണലില്‍ ഈ വിഷയം പ്രസിദ്ധീകരിക്കാന്‍ അവസരം ലഭിച്ചത്‌. ആധുനിക ശാസ്‌ത്രം പറയുന്നതു പൊതുവെ ബിഗ്‌-ബാംഗ്‌ മുഖേനയാണ്‌ പ്രപഞ്ചം ഉണ്ടായതെന്നാണ്‌.

എന്നാല്‍ തന്റെ ചെയിന്‍ ബാംഗ്‌ തിയറിയില്‍ സ്‌ഥലകാലങ്ങള്‍ ഓരോ ഗാലക്‌സികളിലും പ്രത്യേകം പ്രത്യേകം സംഭവിക്കുന്നുവെന്നും ഉപഗ്രഹങ്ങള്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിവയ്‌ക്ക് സ്വയം കറങ്ങാനും മറ്റുള്ളവ ചുറ്റും കറങ്ങാനും കാരണം ദ്രവ്യത്തിന്റെ ചലനശക്‌തിയാണെന്നു തെളിയിച്ചിരിക്കുകയാണ്‌.

എന്നാല്‍ ശാസ്‌ത്രം പറയുന്നത്‌ ഗുരുത്വാകര്‍ഷണം കൊണ്ടാണ്‌ ഇവ ഭ്രമണം ചെയ്യുന്നതെന്നാണ്‌. ആധുനിക ശാസ്‌ത്രത്തിന്റെ അടിത്തറ ഇളക്കുന്ന കണ്ടെത്തലുകളാണ്‌ തന്റേതെന്നു ധര്‍മജ്‌ മിത്ര പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.എസ്‌.ആര്‍.ടി.സിയിലെ ജോലി രാജിവച്ചാണു ഇദ്ദേഹം ഗ്രന്ഥരചന നടത്തുന്നത്‌.

- See more at: http://www.mangalam.com/kollam/321608#sthash.IbyiXnQa.uT6BsJTJ.dpuf

0 comments:

Post a Comment