കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപ്പിടിത്തം. രാത്രി പത്തരയോടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സ്‌റ്റോഴ്‌സിനാണ് ആദ്യം തീ പിടിച്ചത്. വൈകാതെ തീ സമീപത്തെ മറ്റ് കടകളിലേയ്ക്കും പടര്‍ന്നു. അഗ്‌നിശയമന സേനയും പോലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഗ്‌നിശമനസേനയുടെ ജില്ലയിലെ മുഴുവന്‍ യൂണിറ്റും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇതിന് പുറമെ കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ യൂണിറ്റുകളുടെ സഹായവും ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാത്രി പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡര്‍ എത്തിയശേഷമാണ് തീ അല്‍പമെങ്കിലും നിയന്ത്രണവിധേയമായത്.
2007ല്‍ മിഠായിത്തെരുവിന് സമീപത്തെ എം.പി.റോഡിലെ ഒരു പടക്കക്കടയ്ക്ക് തീപിടിച്ച് ആറുപേര്‍ മരിച്ചിരുന്നു. ഇതിന് എതിര്‍വശത്തായാണ് ഇപ്പോള്‍ തീപ്പിടിത്തമുണ്ടായത്.
ഷോട്ട്സര്‍ക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണം എന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സിന്‍റെ 8 യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. നാട്ടുകാരും തീ അണയ്ക്കുവാന്‍ ഫയര്‍ഫോഴ്സിനെ സഹായിക്കുന്നുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളെ സമീപ ജില്ലകളില്‍ നിന്നും സ്റ്റേഷനുകളില്‍ നിന്നും വിളിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇദ്ദേഹം നേരിട്ടാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പോലീസ് സംഭവ സംഭവം അറിഞ്ഞ കോയന്‍കോ ബസാറില്‍ എത്തുന്ന നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് സംഘവും സ്ഥലത്തുണ്ട്.
0 comments:
Post a Comment